fbpx
National

526 കോടി രൂപയ്ക്ക് പകരം 1670 കോടി ഓരോ വിമാനത്തിനും ചിലവായത് എന്തുകൊണ്ടാണ്?; മോദിയെ വെട്ടിലാക്കുന്ന ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: വ്യോമസേനയ്ക്കായുള്ള റഫാല്‍ വിമാനം ഇന്ന് രാജ്യത്ത് എത്തിയതോടെ. മോദിയെ വെട്ടിലാക്കുന്ന ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ രംഗത്ത്. റാഫേൽ സ്വന്തമാക്കിയ ഇന്ത്യൻ സേനയെ അഭിനന്ദിച്ച രാഹുൽ ഗാന്ധി കടന്നാക്രമിക്കുകയാണ് ചെയ്തത്.

മൂന്ന് ചോദ്യങ്ങളുമായാണ് രാഹുൽ രംഗത്ത് എത്തിയത്. റഫാല്‍ യുദ്ധ വിമാനങ്ങൾ രാജ്യത്ത് എത്തിയതിന് പിന്നാലെയാണ് ഇത്.

“റഫാല്‍ വിമാനം സ്വന്തമാക്കിയ ഇന്ത്യൻ സേനയ്ക്ക് അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞ രാഹുൽ.

കേന്ദ്രത്തോട് മൂന്നുചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നും.

1. 526 കോടി രൂപയ്ക്കുപകരം. ഓരോ യുദ്ധ വിമാനത്തിനും എന്തുകൊണ്ട് 1670 കോടി ചെലവായി?

2. 126 വിമാനങ്ങൾ വാങ്ങേണ്ടതിന് പകരം എന്തുകൊണ്ടാണ് 36 യുദ്ധ വിമാനങ്ങള്‍ മാത്രം വാങ്ങിയതെന്നും?

3. എച്ച്.എ.എല്ലിന് പകരമായി എന്തിന് പാപ്പരായ അനിൽ അമ്പാനിക്ക് തന്നെ 3000 കോടിയുടെ യുദ്ധ വിമാനക്കരാര്‍ നല്‍കിയതെന്നും അദ്ദേഹം ചോദിക്കുന്നു.

കോണ്‍ഗ്രസ് ബി.ജെ.പി ഭരണകാലത്തെ കരാറുകൾ തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം, ബി.ജെ.പി സർക്കാരിന്റെ കരാറിൽ 36 വിമാനങ്ങള്‍ ആണ് ലഭിക്കുക എങ്കിൽ. കോണ്‍ഗ്രസിന്റെ ഭരണകാലത്തെ കരാർ പ്രകാരം 126 വിമാനങ്ങള്‍ ലഭിക്കും. ഒരു വിമാനത്തിന് 526 കോടി രൂപയ്ക്കുപകരം. ബിജെപി സർക്കാർ വിമാനം ഒന്നിന് 1670 കോടി ചെലവാക്കി എന്നും രാഹുൽ ഗാന്ധി പറയുന്നു?

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close