fbpx
National

രാമക്ഷേത്ര ഭൂമി പൂജയ്ക്ക് മോദിയും, അദ്വാനിയും, മോഹൻ ഭഗവതിനും പങ്കെടുക്കാൻ ആകുമോ?; 65 കഴിഞ്ഞവർക്കുള്ള കോവിഡ് മാർഗനിർദേശങ്ങൾ ഇവർക്ക് ബാധകമല്ലേ? ബിജെപിയെ വെട്ടിലാക്കി സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച

ന്യൂദല്‍ഹി: രാമക്ഷേത്ര ഭൂമിപൂജയ്ക്ക് അദ്വാനിയും മോദിയും എത്തുമോ? സോഷ്യൽ മീഡിയയിൽ ബിജെപിയെ പോലും വെട്ടിലാക്കുന്ന രീതിയിൽ വ്യാപക ചർച്ച. രാജ്യത്ത് കൊവിഡ് 19 രോഗ വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ 65 വയസ്സ് കഴിഞ്ഞവർ ആരും തന്നെ ആരാധനാലയങ്ങളിൽ പ്രവേശിക്കരുതെന്ന് വ്യക്താക്കി കേന്ദ്രം ജൂൺ ആദ്യവാരം ഇറക്കിയ മാർഗനിർദേശങ്ങളുടെ വാർത്ത ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ പൊടിപൊടിക്കുന്നത്.

എഴുപതിലേക്ക് അടക്കുന്ന മോദിക്കും 90 വയസ് കഴിഞ്ഞ അദ്വാനിക്കും രാമക്ഷേത്ര ഭൂമിപൂജയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രം പുറത്തിറക്കിയ അണ്‍ലോക്ക് 3.0 യിൽ അടക്കം 65 വയസ് കഴിഞ്ഞ ആളുകൾക്ക് ആരാധനാലയങ്ങളിൽ പോകാമെന്ന് പറയുന്നില്ല. ഇതാണ് ബിജെപി നേത്യത്വത്തെ പോലും വെട്ടിലാക്കുന്നത്.

Also read കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും പഞ്ചാബും പെട്രോൾ നികുതി വർധിപ്പിച്ചപോലെ; കേരളത്തിൽ ഇന്ധന നികുതി വർധിപ്പിക്കില്ല; ഐസക്‌

മോദിയും അദ്വാനിയും ക്ഷേത്ര പൂജയ്ക്ക് പോയാൽ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ജൂൺ ആദ്യവാരം ഇറക്കിയ കേന്ദ്രമാർഗനിർദേശം തള്ളിക്കളഞ്ഞെന്ന രീതിയിൽ വാർത്ത വരുകയും കേന്ദ്രം തന്നെ വെട്ടിലാകുകയും ചെയ്യും. അതേസമയം ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട മിക്ക സംഘപരിവാർ നേതാക്കളുടേയും വയസ് 65 ന് മുകളിലാണ്.

മോദിയുടെ പ്രായം 69ഉം. സംഘപരിവാർ നേതാവ് മുരളിമനോഹര്‍ ജോഷിയുടെ പ്രായം 86മാണ് അദ്വാനി 92, ആർഎസ്എസ് തലവൻ മോഹന്‍ ഭാഗവത് 69, ചടങ്ങിൽ പങ്കെടുക്കും എന്ന് പറയപ്പെടുന്ന ഭയ്യാജി ജോഷി 73 എന്നിങ്ങനെയാണ് പ്രായം. രാമക്ഷേത്രം പണിയുന്ന സ്ഥലത്ത് അടക്കം കോവിഡ് കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നതിനാൽ ഇവരൊക്കെ ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യങ്ങളിൽ ഇതുവരേയും ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്നെ പുതിയതായി പുറത്തുവന്നിട്ടില്ല.

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close