fbpx
National

യുപിയിൽ കൊവിഡ് ബാധിച്ച് ക്യാബിനറ്റ് മന്ത്രി മരിച്ചു; ആശങ്കയോടെ ഉത്തർപ്രദേശ് മന്ത്രിസഭ

ലക്നൗ: യോഗിയുടെ യുപിയിൽ കൊവിഡ് ബാധിച്ച് ക്യാബിനറ്റ് മന്ത്രി മരിച്ചു. മന്ത്രി കമലാറാണിയാണ് ഇന്ന് മരിച്ചത്. ഇവർ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയാണ്. ജൂലൈ മാസം 18നാണ് ഇവർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ലക്നൗവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മന്ത്രി.

കമലാ റാണിക്ക് പ്രായം 62 വയസായിരുന്നു. ശ്വാസ നാളത്തിൾ അടക്കം ഗുരുത അണുബാധ വന്നതോടെയാണ് ഇവരുടെ നില വഷളായത്. ജീവൻ നിലനിർത്താൻ പരമാവധി ശ്രമം ആശുപത്രി അധികൃതർ നടത്തിയിരുന്നു എങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്ന് അധികൃതർ വ്യക്തമാക്കി.

മന്ത്രിയുടെ മരണത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. കോവിഡ് 19 ചട്ടപ്രകാരം ഇന്ന് തന്നെ സംസ്കാര ചടങ്ങുകൾ നടക്കും. യുപിയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ മന്ത്രിയാണ് കമലാറാണി.

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close