fbpx
National

അമിത് ഷായ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; ആശങ്കയോടെ കേന്ദ്രമന്ത്രിമാർ

ദില്ലി: ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രാഥമികമായ കൊവിഡ് ലക്ഷണങ്ങൾ അമിത് ഷായ്ക്ക് കണ്ടതോടെയാണ് ഇന്ന് പരിശോധന നടത്തിയത്.

തുടർന്ന് അമിത്ഷായെ മേദാന്ത മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അമിത് ഷായൂം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തന്നോട് ഇന്നലെ വരെ സമ്പർക്കത്തിൽ ഏർപ്പെട്ടവൻ എല്ലാവരും ഉടൻ തന്നെ നിരീക്ഷണത്തിൽ പോകണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു.

Also read അമിത് ഷായ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; ആശങ്കയോടെ കേന്ദ്രമന്ത്രിമാർ

കേന്ദ്രത്തിന്റെ കൊറോണ ഏകോപന യോഗ ചുമതലകൾ അടക്കം വഹിച്ചിരുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ ഷായാണ്. അതേസമയം അമിത് ഷായുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close