fbpx
National

ഗുഡ് വിൻ ജ്വല്ലറി തട്ടിപ്പ് കേസ് പ്രതികളുമായി കോൺഗ്രസ് നേതാക്കൾ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വെെറൽ; സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ച് സ്വയം കുഴിയിൽ വീണ് കോൺഗ്രസ് ചാനൽ ജയ്‌ഹിന്ദ്‌

തിരുവനന്തപുരം: ഗുഡ്വിൻ ജ്വല്ലറി തട്ടിപ്പ് പ്രതികളുമായി സിപിഎം നേതാക്കൾക്ക് ബന്ധമെന്ന് തെളിയിക്കാൻ വെറും ചിത്രങ്ങൾ ചൂണ്ടിക്കാട്ടി അനാവശ്യ വിവാദമുണ്ടാക്കാൻ നോക്കിയ കോൺഗ്രസും അവരുടെ ന്യൂസ് ചാനലായ ജയ്ഹിന്ദും വെട്ടിൽ. നിക്ഷേപകർക്ക് വേണ്ടി നടത്തിയ പരിപാടികളിൽ മന്ത്രിമാർക്കൊപ്പം ജ്വല്ലറി തട്ടിപ്പ് പ്രതികൾ നിൽക്കുന്ന ചിത്രങ്ങളാണ് ചാനൽ പുറത്തുവിട്ടത്.

എന്നാൽ അതിന് പിന്നാലെ കോൺഗ്രസ് നേതാവ് ശശി തരുർ, കെസി ജൊസഫ്, വിഎസ് ശിവകുമാർ, പിജെ കുര്യൻ, ബിജെപി നേതാവ് എംടി രമേശ്, നരേന്ദ്ര മോദി, ഗോവ മുഖ്യമന്ത്രി, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. അടക്കമുള്ള ആളുകൾക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.

തട്ടിപ്പ് സംഘങ്ങളുമായി കോൺഗ്രസ് നേതാക്കൾ ഇഴുകി ചേർന്ന് ഇരിക്കുന്ന നിരവധി ചിത്രങ്ങൾ പുറത്ത് വന്നതോടെ ചാനൽ സിപിഐഎം ന് നേരെ ഉന്നയിച്ച ആരോപണങ്ങൾ കോൺഗ്രസിന് നേതരെ തിരിഞ്ഞ് വന്നിരിക്കുകയാണ്.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുഡ്വിൻ ജ്വല്ലറി മലയാളികളുടെയാണ്. നഗരം കേന്ദ്രീകരിച്ചു നടന്ന കോടികളുടെ അഴിമതി മുംബൈയിൽ വലിയ ചർച്ചയായിരുന്നു. അഴിമതി കേസിൽ പെട്ടവർ ജയിലിലാണ്. അന്ന് ഒന്നും ആരോപിക്കപെടാത്ത പുതിയ ആരോപണമാണ് ജയ്‌ഹിന്ദ്‌ ചാനൽ ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. കോൺഗ്രസ് ബിജെപി ഭരണകാലത്ത് മുംബയിൽ ഗുഡ്‌വിൽ ജ്വല്ലറി ഗ്രൂപ്പ് അതിവേഗം വളർന്നുവന്നത്.

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close