fbpx

സുപ്രീംകോടതി ജനാധിപത്യത്തെ താഴ്ത്തുകയും സ്വയംതാഴുകയും ചെയ്തിരിക്കുന്നു; ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇരുണ്ട ദിനം, പ്രശാന്ത് ഭൂഷണ് പിന്തുണയുമായി ; രാമചന്ദ്ര ഗുഹ

ന്യൂദല്‍ഹി: പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യം നടത്തിയെന്ന സുപ്രിംകോടതിയോടെ വിധിയില്‍. രൂക്ഷ വിമർശവുമായി രാമചന്ദ്ര ഗുഹ. അൽപം മുമ്പാണ് ചരിത്രകാരനായ ഗുഹ രംഗത്ത് എത്തിയത്. ജനാധിപത്യത്തിലെ തന്നെ ഇരുണ്ട ദിനമാണ് ഇന്നെന്നാണ് സുപ്രീംകോടതിയൂടെ ഈ നടപടിയെ രാമചന്ദ്രഗുഹ വിശേഷിപ്പിച്ചത്.

ഭൂഷണെതിരെ സുപ്രീംകോടതി എടുത്ത നടപടിവഴി കോടതി ജനാധിപത്യ ഭരണത്തെ അടക്കം താഴ്ത്തുകയാണെന്നും സ്വയം താഴുകയാണെന്നും രാമചന്ദ്രഗുഹ പറഞ്ഞു. പരസ്യമായി ചീഫ്ജസ്റ്റിസിനേയും സുപ്രീംകോടതിയേയും രൂക്ഷമായി വിമര്‍ശിച്ചു എന്ന് ആരോപിച്ചാണ് കോടതി പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്തത്.

ഭൂഷണ്‍ ഈ സംഭവത്തില്‍ കുറ്റക്കാരനാണെന്ന് തന്നെയാണ് കോടതി കണ്ടെത്തിയത്. ഗുരുതരമായ കോടതി അലക്ഷ്യമാണ് അദ്ദേഹം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയ കോടതി. ഭൂഷന് എതിരെയുള്ള കോടതിയലക്ഷ്യം നിലനില്‍ക്കും എന്നും വ്യക്തമാക്കി. ശിക്ഷയില്‍ വാദം ആഗസ്റ്റ് 20 ന് കേള്‍ക്കും.

ഭൂഷന്റെ ട്വീറ്റുകൾ സുപ്രീംകോടതിയുടേയും ജസ്റ്റിസിന്റെ അധികാരവും അന്തസും വിലയിരുത്തുന്നതാണ് എന്ന് കോടതി പരോക്ഷമായി വ്യക്താമാക്കി. ചീഫ്ജസ്റ്റിസ് ബോബ്‌ഡെ 50 ലക്ഷം വിലയുള്ള ബിജെപി നേതാവിന്റ ബൈക്കിൽ ഹെല്‍മെറ്റും മാസ്‌കും ധരിക്കാതെ ഇരിക്കുന്ന ചിത്രം പ്രശാന്ത് ഭൂഷന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button