fbpx

ഹരിയാനയിലേയും ആദംപൂരിലേയും കർഷക സമരഭൂമിയിൽ കർഷകർക്ക് പിന്തുണയുമായി സിപിഐഎം എംപിമാരായ കെക രാഗേഷും, എളമരം കരീമും

ഹരിയാന: ഇന്ന് നടക്കുന്ന അഖിലേന്ത്യാ കർഷക പ്രതിഷേധ സമരങ്ങൾക്ക് പിന്തുണയുമായി ഇടത് എംപിമാരായ എളമരം കരീമും, കെകെ രാഗേഷും. ആദംപൂരിലുള്ള കർഷകരുടെ സമര കേന്ദ്രങ്ങളിൽ എംപിമാർ നേരിട്ടെത്തി കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു. ആദംപൂരിലെ കൂടുതെ ഹരിയാനയിലെ വിവിധ കർഷക സമര കേന്ദ്രങ്ങളിലും എംപിമാർ കർഷകർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് എത്തി.

രാജ്യത്തുടനീളം കർഷക പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. പഞ്ചാബ്, ഹരിയാന, ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ പ്രതിഷേധങ്ങൾ നടക്കുന്നത്. കർഷക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് കെകെ രാഗേഷ്, എളമരം കരീം അടക്കം, സിപിഐഎം തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ 8 ഓളം എംപിമാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് രാജ്യവ്യാപകമായി പ്രതിഷേധ അരങ്ങേറുന്നത്. തൃണമൂൽ കോൺഗ്രസ്, സിപിഐഎം, പഞ്ചാബിലെ കോൺഗ്രസ് നേതൃത്വം അടക്കമാണ് സമരങ്ങളിൽ മുമ്പന്തിയിൽ നിൽക്കുന്നത്. അതേസമയം കേരളത്തിലെ കോൺഗ്രസ് എംപിമാരിൽ നിന്ന് കാര്യമായ രീതിയിൽ പ്രതിഷേധമില്ലെന്നത് കോൺഗ്രസ് ദേശീയ നേതൃത്വത്തെ തന്നെ വെട്ടിലാക്കിയിരിക്കുയിണ്. പെരിനൊരു പ്രതിഷേധം മാത്രമാണ് കേരളത്തിൽ നിന്നുള്ള മിക്ക എംപിമാരും നടത്തിയത്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button