fbpx

ജി.എസ്.ടി നിയമം കേന്ദ്രസർക്കാർ ലംഘിച്ചു; 47,272 കോടിരൂപ കേന്ദ്രം വകമാറ്റിയതായി സിഎജിയുടെ കണ്ടെത്തൽ; കേന്ദ്രം വെട്ടിൽ

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി സിഎജിയുടെ പുതിയ റിപ്പോർട്ട്. ജിഎസ്ടി നഷ്ടപരിഹാരതുകകൾ കേന്ദ്രം വകമാറ്റിയതായും. സെസിനത്തിൽ കിട്ടിയതുകകളടക്കം കേന്ദ്രസർക്കാർ നഷ്ടപരിഹാര ഫണ്ടിലേക്കു വിട്ടുനൽകാതെ പരോക്ഷമായി ജിഎസെടി നിയമം ലംഘിച്ചതായും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ലമെന്‍റിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ 2017-18 കാലയളവിൽ 47,272 കോടിരൂപ പിടിച്ചുവച്ചെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. സെസ് ഇനത്തില്‍ അടക്കം ജി.എസ്.ടി നഷ്ടപരിഹാരം കൊടുക്കാനായി പിരിക്കുന്ന പണമാദ്യം സഞ്ചിത ഫണ്ടിലേക്കാണെത്തുക. തുടർന്ന് എത്തുന്ന ഈ പണം നഷ്ടപരിഹാരഫണ്ടിലേക്ക് കേന്ദ്രത്തിന് കീഴിലുള്ള നികുതിവകുപ്പ് മാറ്റേണ്ടതാണ്. ഇതിലാണ് കേന്ദ്രം വലിയ വീഴ്ച വരുത്തിയതെന്നാണ് റിപ്പോർട്ടുകൾ.

സെസിനത്തില്‍ അടക്കം കേന്ദ്രം പിരിക്കുന്ന തുക ഒരുകാരണവശാലും വകമാറ്റാനാവില്ലെന്നാണ് നിയമ വ്യവസ്ഥ. നഷ്ടപരിഹാര തുക കേന്ദ്രസർക്കാർ സംസ്ഥാനങ്ങള്‍ നൽകാൻ വൈകുന്നതിൽ വലിയ രീതിയിൽ ശബ്ദമുയർന്നു വരുന്നതിനിടെയാണ്. കേന്ദ്രത്തെ വെട്ടിലാക്കി സിഎജിയുടെ ഈ സുപ്രധാന കണ്ടെത്തലുകൾ. അതേസമയം നഷ്ടപരിഹാരത്തിനുള്ള ഫണ്ടില്‍ സംസ്ഥാനങ്ങള്‍ക്ക് നൽകാൻ കൂടുതൽ പണമില്ലാത്തത്തിനാലാണ്. കിട്ടേണ്ട പണം വൈകാൻ കാരണമെന്നാണ് നിര്‍മല സീതാരാമന്‍റെ ന്യായീകരണം.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button