fbpx

കാർഷിക നിയമങ്ങള്‍ കര്‍ഷകരെ അടിമകളാക്കും; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി; രാഹുല്‍ ഗാന്ധി

ദില്ലി: കേന്ദ്രത്തിന്റെ പുതിയ കര്‍ഷക നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ ആരങ്ങേറുമ്ഫോൾ. രൂക്ഷ വമര്‍ശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം പാസായ നിയമങ്ങള്‍ രായ്യത്തെ കര്‍ഷകരെ മുഴുവൻ അടിമത്തത്തിലേകങകാണ് നയിക്കുകയെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

രാജ്യത്ത് കര്‍ഷകസംഘടനകള്‍ ഇന്ന് നടത്തിയ ഭാരത് ബന്ദിനെ അടക്കം പിന്തുണച്ച് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

”അപര്യാപ്തമായ ജിഎസ്ടി രാജ്യത്തെ ചെറുകിട, ഇടത്തര വ്യാവസായിക സംരംഭങ്ങളെ പാടേ തകര്‍ത്തു. ഇപ്പോള്‍ അവതരിപ്പിച്ച കര്‍ഷകനിയമങ്ങള്‍ നമ്മുടെ കര്‍ഷകരെ അടിമകളാക്കും”. രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടിയെ പുതിയ ബില്ലുകളുമായി താരതമ്യപ്പെടുത്തി, ഭാരത് ബന്ദിനെ അനുകൂലിക്കുന്ന ഹാഷ്ടാഗോട് കൂടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ജനാധിപത്യ വ്യവസ്ഥിതിക്കെതിരും ഭരണഘടനാവിരുദ്ധവുമായ കരിനിയമങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button