മൃഗങ്ങള്‍ക്ക് ബീഫ് കൊടുക്കരുത് : മൃഗശാലയ്ക്ക് മുന്നിൽ ഹിന്ദുത്വ പ്രവര്‍ത്തകരുടെ പ്രതിഷേധം

ഗുവാഹത്തി: മൃഗശാലയിൽ കഴിയുന്ന കടുവകൾ അടക്കമുള്ള മാംസാഹാരികളായ മ്യഗങ്ങൾക്ക് ബീഫ് കൊടുക്കരുതെന്ന വാദവുമായി ഹിന്ദുത്വ സംഘടന പ്രവര്‍ത്തകർ.

ഇവരുടെ നേതൃത്വത്തിൽ മൃഗശാലയ്ക്ക് മുന്നിൽ പ്രതിഷേധവും നടന്നു. കടുവകൾ അടക്കമുള്ള മാംസാഹാരികളായ മൃഗങ്ങൾക്ക് ഇറച്ചി സപ്ലൈ ചെയ്യാൻ പോയ ആളുകളുടെ വാഹനമടക്കം പ്രതിഷേധക്കാർ തടഞ്ഞു.

മൃഗശാലയിലേക്ക് മാംസം എത്തിക്കുന്നവരുടെ വാഹനം ഹിന്ദുത്വ പ്രവർത്തകർ തടഞ്ഞതിനാൽ അവരെ സ്ഥലത്തുനിന്ന് പിരിച്ചുവിടാന പൊലീസിനെ അടക്കം ഞങ്ങള്‍ക്ക് വിളിക്കേണ്ടിവന്നതായും. അസം മൃഗശാലയിലെ ഫോറസ്റ്റ് ഓഫീസര തേജസ് വ്യക്തമാക്കി.

3 സിംഹങ്ങള്‍, 8 കടുവകള്‍, 26 ഓളം പുലികൾ അടക്കം.
1,040 ഓളം മൃഗങ്ങളും നിരവധി തരം പക്ഷികളുമുള്ള വലിയ മൃഗശാലയാണ് ഗുവാഹത്തിയിലുള്ള ഹെന്‍ഗ്രബാരിയിലെ “അസംസ്റ്റേറ്റ്” മൃഗശാല. ഇവിടെ ഹിന്ദുത്വ പ്രവർത്തകർ പ്രതിഷേധം നടത്തിയത്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button