fbpx

“ജീവന്‍ കൊണ്ടു കളിക്കുന്നു” സൗജന്യ കോവിഡ് വാക്സിൻ വാഗ്ദാനം; ബിജെപിക്കും എ.ഐ.എ.ഡി.എം.കെയ്ക്കുമെതിരെ ആഞ്ഞടിച്ച് കമൽ ഹാസൻ

ചെന്നൈ: കൊവിഡ് 19 വാക്സിൻ തിഴ്നാട്ടിലെ ജനങ്ങൾക്ക് സൗജന്യമായി തന്നെ വിതരണത്തിന് എത്തിക്കുമെന്ന എഐഎഡിഎംകെ വാഗ്ദാനത്തിനെതിരെ രൂക്ഷ വിമർശവുമായി കമൽ ഹാസൻ. ഇതുവരെ രാജ്യത്ത് കണ്ടെത്താത്താ മരുന്നിന്റെ പേരിലാണ് എഐഎഡിഎംകെ വാഗ്ദാനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളൊക്കെ രാജ്യത്തെ ആളുകളുടെ ദാരിദ്യത്തെ തന്നെ മുതലെടുക്കുകയാണെന്നും മക്കൾ നീതിമയ്യം നേതാവ് ചൂണ്ടിക്കാട്ടി. “ജനങ്ങളുടെ ദാരിദ്ര്യത്തെ വെച്ചു നിങ്ങൾ കളിക്കുകയാണ്. അവരുടെ ജീവിതത്തെവെച്ച് കളിക്കാനുള്ള ധൈര്യമുണ്ടെങ്കിൽ. നിങ്ങളുടെയൊക്കെ രാഷ്ട്രീയ ജീവിതം എത്രകാലം ഇനി വേണമെന്ന് ജനം തീരുമാനിക്കുമെന്നും” കമൽ പറഞ്ഞു

കോവിഡ് 19 വൈറസിനെതിരെയുള്ള വാക്സിൻ ബിഹാറിലെ ജനങ്ങൾക്ക് തികച്ചും സൗജന്യമായി നൽകുമെന്ന് കഴിഞ്ഞ ദിവസം ബിജെപി പറഞ്ഞിരുന്നു. തുടർ സമാന വാഗ്ദാനവുമായി എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ പളനിസ്വാമി രംഗത്തെത്തിയിരുന്നു. ഇതിനെ ചൂണ്ടിക്കാട്ടിയാണ് കമൽ ഹാസൻ ബിജെപിയെ അടക്കം ലക്ഷ്യം വച്ചുകൊണ്ട് രൂക്ഷ വിമർശനം ഉയർത്തിയത്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button