fbpx

ജനങ്ങൾക്ക് മടുത്തു; നിരവധി പേർ ബിജെപി വിടാൻ ആഗ്രഹിക്കുന്നതായി; ഏക്നാഥ് ഖഡ്‌സെ

മുംബൈ: മഹാരാഷ്ട്രയിലെ നിരവധി ആളുകൾ ബിജെപി വിടാൻ തയ്യാറാക്കുന്നതിനായി റിപ്പോർട്ട്. കഴിഞ്ഞദിവസം ബിജെപി വിട്ട് എൻസിപിയിൽ ചേർന്ന് മുൻ ബിജെപി നേതാവ് ഏക്നാഥ്ഖഡ്സെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ ബിജെപി നേതാക്കളും പ്രവർത്തകരുമടക്കം നിരവധി ആളുകളാണ് ബിജെപി വിടാൻ തയ്യാറായി നിൽക്കുന്നത്. ആളുകൾക്ക് ബിജെപിയെ മടുത്തു, ഒരുപാട് പേർ ബിജെപിയിൽ നിന്ന് അനുഭവിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേത്യത്വത്തിലുള്ള സർക്കാർ ഉടൻ തന്നെ തകരാൻ പോവുകയാണെന്നും. ആ സർക്കാരിന് നിലവിൽ ആയുസ്സ് കുറവാണെന്നും വ്യക്തമാക്കി ബിജെപി വിടാനൊരുങ്ങുന്ന ആളുകളെ പാർട്ടി നേതാക്കൾ തന്നെ തടഞ്ഞുവെക്കുന്നതായും അദ്ദേഹം ആരോപിച്ചു. അവരൊക്കെ ബിജെപി വിട്ട് മറ്റു രാഷ്ട്രീയ പാർടികളിലേക്കുപോവാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button