അര്‍ണബ് ഗോസ്വാമി ജയില്‍ മോചിതനായി; മുദ്രാവാക്യം വിളിച്ച് റോഡ് ഷോ നടത്തി വരവേൽപ്പ്; വീഡിയോ

ന്യൂഡൽഹി: ആര്‍ക്കിടെക്ടിറ്റിന്‍റെ ആത്മഹത്യയുമായി ബന്ധപെട്ട കേസിൽ അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം സുപ്രീംകോടതി അനുവദിച്ചതോടെ റിപ്പബ്ലിക് തലവൻ അര്‍ണബ് ജയില്‍ മോചിതനായി.

അനുയായികള്‍ അർണാബിനെ വരവേറ്റത് റോഡ് ഷോയൊരുക്കിയാണ്. വലിയ ശബ്ദത്തിൽ ഭാരത്മാതാ ജയ് വിളിച്ചാണ് പ്രവർത്തകർ വരവേറ്റത്. അര്‍ണബും റൊഡ് ഷോയിലെ ആവേശത്തില്‍ പങ്കുചേര്‍ന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നതിന്റെ അടക്കം വീഡിയോ സോഷ്യൽ മീഡിയയിൽ സംഘപരിവാർ അനുകൂല പേജുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്..

സുപ്രീംകോടതിയോട് തനിക്ക് നന്ദിയുണ്ടെന്നും. ഇത് ഇന്ത്യയുടെ വിജയമെന്നും റിപബ്ലിക് ചാനൽ തലവൻ പറഞ്ഞു. 50,000 രൂപയുടെ ജാമ്യ വ്യവസ്ഥയിലാണ് അർണബിനെ സുപ്രീംകോടതി വിട്ടയച്ചത്.

വീഡിയോ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button