ഫൗജിക്ക് വൻ തിരിച്ചടി; പബ്ജി തിരികെ എത്തുന്നതായി ഔദ്യോഗിക പ്രഖ്യാപനം

ന്യൂഡൽഹി: കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ജനപ്രിയ ഗെയിമായ പബ്ജി മൊബൈൽ തിരികെയെത്തുന്നു. പബ്ജി മൊബൈൽ അവരുടെ ഒഫിഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ എന്നാണ് തിരികെ എത്തുന്നതെന്ന ഡേറ്റോ കൂടുതൽ വിവരങ്ങളോ പബ്ജി മൊബൈൽ ഇന്ത്യ പുറത്തുവിട്ടിട്ടില്ല.

പബ്ജി മൊബൈൽ ഇന്ത്യയെന്ന പുതിയ പേരിലാണ് ഗെയിം വീണ്ടും അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ ആദ്യവാരം തന്നെ ഗെയിം ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കാനാണ് പബ്ജിയുടെ നീക്കം. ഇന്ത്യൻ വിപണിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പബ്ജി ഗെയിമാണിതെന്നും കമ്പനി അറിയിച്ചു.

പൂർണമായും പ്രാദേശിക നിയമങ്ങൾ പാലിച്ചാണ് ഗെയിം ഇന്ത്യയിൽ ലഭ്യമാകുക. ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുന്നതാണ് ഇത്. പ്രാദേശികമായ കാര്യങ്ങൾ പ്രതിഫലിക്കുന്ന തരത്തിലാകും പുതിയ പബ്ജിയുടെ ഉള്ളടക്കം. ഗെയിമിലെ കഥാപാത്രം, ഗെയിമിലെ പോരാളികളുടെ വസ്ത്രധാരണം, ഇഫക്ടുകൾ, വിർച്വലായിട്ടുള്ള സിമുലേഷൻ, പബ്ജിയുടെ ട്രെയിനിങ് ഗ്രൗണ്ട് എന്നിവയിൽ അടക്കം വൻ മാറ്റങ്ങളുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

Pubg Mobile India instagram post

പബ്ജി വീണ്ടും എത്തുന്നതോടെ ബോളിവുഡ് നടൻ അക്ഷയ് കുമാർ അടക്കം പ്രൊമോട്ട് ചെയ്ത ഫൗജി ഗെയിമിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയേണ്ടതുണ്ട്. വിടരും മുൻപേ ഫൗജി അവസാനിക്കുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button