
ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അമിത്ഷായുടെ ട്വീറ്റിലെ പ്രൊഫൈല്‍ ചിത്രം നീക്കം ചെയ്തു. കോപ്പിറൈറ്റ് ലംഘിച്ചതാണ് നീക്കം ചെയ്യാൻ കാരണം. അപ്രത്യക്ഷമായ ചിത്രം കുറച്ചു സമയത്തിനു പിന്നാലെ പുനസ്ഥാപിക്കുകയും ട്വിറ്റർ.
അശ്രദ്ധമായൊരു പിഴവാണ് ഇതിന് കാരണമെന്നും. ഞങ്ങളുടെ ആഗോള തലത്തിലുള്ള കോപ്പി റൈറ്റ് നയങ്ങളുടെ അടിസ്ഥാനത്തിലാണ് അമിത് ഷായുടെ ഐഡിയുടെ പിക് ലോക്ക് ചെയ്തതെന്നും. ഉടൻ തന്നെ ഈ തീരുമാനം തങ്ങൾ പിന്‍വലിച്ചിട്ടുണ്ടെന്നും ട്വീറ്റർ പറഞ്ഞു.
ഷായുടെ ഫോട്ടോ നീക്കിയതിതന് പിന്നാലെ രൂക്ഷ വിമർശനവുമായി ട്വിറ്ററില്‍ തന്നെ സംഘപരിവാർ അനുകൂലികൾ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ട്വീറ്റർ രംഗത്ത് എത്തിയത്.
ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തിൽ ട്വിറ്ററിനെതിരെ കർശന നടപടിക്ക് കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ്. പുതിയ വിവാദങ്ങളെന്നത് ശ്രദ്ധേയനാണ്.