വീണ്ടും ഡിജിറ്റൽ സ്ട്രൈക്; 43 ആപ്പുകൾ കൂടി കേന്ദ്രം നിരോധിച്ചു


ദില്ലി: കേന്ദ്രസർക്കാർ രാജ്യസുരക്ഷാ മുൻനിർത്തി 43 ആപ്ലിക്കേഷനുകൾ കൂടി വീണ്ടും നിരോധിച്ചു. 69 എ എന്ന ഐടി ആക്ട് പ്രകാരമാണ് കേന്ദ്രത്തിന്റെ പുതിയ നടപടി. രാജ്യത്തിന്റെ സ്വതന്ത്ര പരമാധികാരത്തേയും അഖണ്ഡതയേയും സുരക്ഷയ്ക്കും ഈ ആപ്പുകൾ വെല്ലുവിളി ഉയർത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടി.
ചൈനീസ് ഭീമൻ അലിബാബയുടെ ഉടമസ്ഥതയിലുള്ള ആപ്പുകൾ അടക്കം കേന്ദ്ര സർക്കാർ പുതിയതായി നിരോധിച്ചിട്ടുണ്ട്. ഇതോടെ ഈ അടുത്തകാലത്ത് ഇന്ത്യ നിരോധിക്കുന്ന ആപ്പുകളുടെ എണ്ണം ഏകദേശം 220 ആയിട്ടുണ്ട്.