പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; കോവിഡ് പ്രതിസന്ധിക്കിടെ ജനങ്ങൾക്ക് ഇരുട്ടടി


ഇടുക്കി: കോവിഡ് പ്രതിസന്ധിക്കിടെ ഇന്ധനവില വീണ്ടും വർധിപ്പിച്ച് എണ്ണക്കമ്പനികൾ. വില തുടർച്ചയായ ആറാം ദിവസവും കൂടി. പെട്രോളിന് 21 പൈസയാണ് കൂടിയത്, ഡീസലിന് 32 പെെസയും കൂടി. പെട്രോൾ വില 82രൂപ 44 പൈസയാണ്. ഡീസലിന് 76.രൂപ 34 പൈസയുമാണ് വില. പെട്രോളിന് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് ഇടയിൽ 1.01 രൂപയും, ഡീസലിന് 1.67 രൂപയും കൂടി.
ക്രൂഡോയിലിന്റെ വില അന്താരാഷ്ട്ര തലത്തിൽ നേരിയതോൽ വർധിച്ചതാണ് പ്രാദേശിക തലത്തിലടക്കം വില കൂടാൻ കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.
ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം വരും ദിവസങ്ങളിലും ഇന്ധനവില കൂടുമെന്ന് തന്നെയാണ്.
കോവിഡ് പശ്ചാത്തലത്തിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടെ പെട്രോൾ ഡീസൽ വില വർധരിക്കുന്നത് രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഇരുട്ടടിയാണ്.