fbpx

അമിത് ഷായുടെ നീക്കങ്ങളെല്ലാം പൊളിഞ്ഞു; ഡല്‍ഹിയുടെ പ്രവേശന കവാടങ്ങളിൽ അടക്കം സമരം ശക്തമാക്കും; ആവിശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; കേന്ദ്രം വെട്ടിൽ

ന്യൂഡൽഹി: കര്‍ഷക പ്രക്ഷോഭത്തെ ഒതുക്കാനായി അമിത് ഷാ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. നിബന്ധനകളോടെ ചർച്ചയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വാഗ്ദാനം തള്ളിയ കർഷകർ. ഇത് തങ്ങളോടുള്ള കടുത്ത അവഹേളനമാണെന്നും സംഘടന നേതാക്കൾ വ്യക്തമാക്കി.

കേന്ദ്രം പറയും പോലെ ബുറാഡിയിലേയ്ക്ക് സമരം മറ്റില്ലെന്നും കർഷകർ വ്യക്തമാക്കി. കർഷക പ്രക്ഷോഭം തുടരുന്ന ദില്ലി നഗരത്തിന്റെ പ്രവേശനകവാടങ്ങളിൽ അടക്കം ഉടൻ തന്നെ സമരം കൂടുതൽ ശക്തമാക്കുമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ കർഷക സംഘടന നേതാക്കൾ വ്യക്തമാക്കി.

‘സമരവേദി ബുറാഡിയിലേയ്ക്ക് മാറ്റാൻ ഒരുകാരണവശാലും തങ്ങൾ തയ്യാറല്ല. അതൊരു തുറന്ന ജയിലാണെന്നും. ദില്ലിയിലെ 5 പ്രവേശന റോഡുകളും തങ്ങൾ തടസ്സപ്പെടുത്തുമെന്നും. ഇന്ന് തന്നെ സമരം കൂടുതൽ ശക്തമാക്കുമെന്നും’- കർഷക സംഘടനകളുടെ നേതാക്കൾ പറഞ്ഞു. അതേസമയം മാസങ്ങൾ നീണ്ട സമരത്തിന് വേണ്ട ഭക്ഷണസാധനങ്ങൾ കരുതിയിട്ടുണ്ടെന്നും തങ്ങളുടെ ട്രാക്ടറുകൾ വീടാക്കുമെന്നും സർജീത് സിങ് എന്ന കർഷകൻ പറഞ്ഞു.

കർഷകരുടെ മുന്നിൽ ഉപാധികൾ വച്ച് സമരം അവസാനിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ കണക്കുകൂട്ടലുകളെല്ലാം പാളിയതോടെ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാകും. ഇതോടെ ദില്ലി നഗരം തന്നെ സ്തംഭിക്കുകയും ചെയ്യും. ഇതോടെ കേന്ദ്ര സർക്കാരിന് കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടിവരും.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button