fbpx

ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണയുമായി ഇം​ഗ്ലീഷ് ക്രിക്കറ്റർ; മോണ്ടി പനേസറും

ന്യൂഡൽഹി: കേന്ദ്രം പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരത്തിന് പിന്തുണയേറുന്നു. ഇന്ത്യൻ ക്രിക്കറ്റർ ഹർഭജൻ സിംഗ് കർഷകർക്ക് പരോക്ഷ പിന്തുണയുമായി രംഗത്തെത്തിയതിന് പിന്നാലെ.

ഇം​ഗ്ലീഷ് ക്രിക്കറ്ററായ മോണ്ടി പനേസറും കർഷകരെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇദ്ദേഹം ഇന്ത്യൻ വംശജൻ കൂടിയാണ്. വിവാദമായ ഈ നിയമം രാജ്യത്തെ കർഷകർക്ക് യാതൊരു പരിരക്ഷയും നൽകുന്നില്ലെന്നും. കർഷകന് എന്ത് സംരക്ഷണമുണ്ട് ഈ നിയമത്തിലെന്നും പനേസർ ചോദിച്ചു.

വ്യാപാരികൾക്കും ഇടനിലക്കാർക്കുമാണ് നിയമം ഗുണം ചെയ്യുക. പ്രസ്തുത നിയമം കർഷകരെ കോർപ്പറേറ്റുകളുടെ ചൊൽപ്പടിക്ക് നിർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പേഴ്സണൽ ഫേസ്ബുക്ക് പ്രൊഫൈലിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററിലൂടെ ബി.ജെ.പിയെയും പ്രധാനമന്ത്രിയേയും മെൻഷൻ ചെയ്തും. സമാനമായ ചോദ്യം അദ്ദേഹം ഉയർത്തുന്നുണ്ട്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button