കര്‍ഷക സമരത്തിന് പിന്തുണയുമായി ബ്രിട്ടണിൽ നിന്നുള്ള എംപിമാരും; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് 36 എം.പിമാരുടെ കത്ത്; ജസ്റ്റിന് ട്രൂഡോയ്ക്ക് പിന്നാലെ ബ്രിട്ടണിലെ എംപിമാരും രംഗത്ത് എത്തിയതോടെ മോദി വെട്ടിൽ


ബ്രിട്ടൺ: കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കാര്‍ഷിക നിയമത്തിനെതിരെ ദില്ലിയിൽ നടക്കുന്ന കർഷക സമരത്തിന് അന്തർദേശീയ തലത്തിലും പിന്തുണ ഏറുന്നു. കര്‍ഷകരുടെ നേത്യത്വത്തിൽ നടക്കുന്ന ഐതിഹാസിക സമരത്തിന് ബ്രിട്ടണില്‍ നിന്നുള്ള 36 എംപിമാര്‍ പരോക്ഷ പിന്തുണ പ്രഖ്യാപിച്ചു.
ഇന്ത്യ ഗവൺമെന്റിന് മുന്നിൽ കര്‍ഷക പ്രക്ഷോഭ വിഷയം ശക്തമായി ഉന്നയിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടണിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 36 എം.പിമാരാണ് ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് സെക്രട്ടറിയായ ഡൊമിനിക്കിന് കത്തെഴുതിയത്.
കത്തെഴുതിയ 36 ബ്രിട്ടീഷ് എംപിമാരിൽ ഇന്ത്യന്‍ വംശജരും ഉണ്ട്, ഇത് യു.കെയിൽ താമസിക്കുന്ന പഞ്ചാബികളേയും സിഖുകാരേയും ബാധിക്കുന്ന വിഷയമാണ്, ബ്രിട്ടണിൽ താമസമാക്കിയ നിരവധി പഞ്ചാബികളും സിഖുകാരും ബ്രിട്ടീഷ് എം.പിമാരുമായി കർഷക വിഷം പങ്കുവെച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
തങ്ങളുടെ നാട്ടിലെ ഇന്ത്യൻ വംശജരേരും അവരുടെ കുടുംബാംഗങ്ങളേയും ബന്ധുക്കളേയും അവരുടെയൊക്കെ പൂര്‍വ്വികരേയും ബാധിക്കുന്ന വിഷയമാണ് ഇതെന്നും കത്തിലൂടെ ചൂണ്ടിക്കാട്ടുന്നു,
കനേഡിയുടെ പ്രധാനമന്ത്രി കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്ത് എത്തിയതിന് പിന്നാലെ ബ്രിട്ടൺ എംപിമാരും കർഷകർക്ക് അനുകൂല നിലപാട് സ്വീകരിച്ചത്.
Server error… Editing these news…. coming soon..