ദില്ലിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്; ലണ്ടനിൽ വൻ പ്രതിഷേധം


ലണ്ടൻ: കേന്ദ്രം പാസാക്കിയ കർഷക നിയമങ്ങൾക്കെതിരെ രാജ്യത്ത് സമരം നയിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി ലണ്ടനിലും പ്രതിഷേധം. ഇംഗ്ലണ്ടിലുള്ള ആൽഡിവിച്ച് എന്ന സ്ഥലത്തെ എംബസിക്ക് മുന്നിലാണ് പ്രതിഷേധം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.
പ്രഖ്യാപിച്ച് ഇംഗ്ലണ്ടിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പേരെ അറസ്റ്റു ചെയ്തു.
സെൻട്രൽ ലണ്ടനിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നു കാട്ടിയാണ് അറസ്റ്റ്. ആയിരക്കണക്കിനു പേരാണ് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതെന്ന് ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
. ലണ്ടനിലെ പ്രധാന കേന്ദ്രമായ ട്രാഫൽഗർ സ്ക്വയറിലേക്കും മാർച്ച് നടന്നതായി റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർ പറയുന്നു. ‘വി സ്റ്റാൻഡ് വിത്ത് ഫാർമേഴ്സ് ഓഫ് പഞ്ചാബ്’, ‘ജസ്റ്റിസ് ഫോർ ഫാർമേഴ്സ്’ എന്നീ പ്ലക്കാർഡുകളും ഏന്തിയായിരുന്നു പ്രകടനമെന്നാണ് വിവരം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പിരിഞ്ഞുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടർന്നാണ് അറസ്റ്റു ചെയ്തതെന്നാണ് വിവരം. 30 പേരിൽ കൂടുതൽ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്താൽ അറസ്റ്റോ പിഴയോ ഈടാക്കുമെന്നാണ് ഇംഗ്ലണ്ടിലെ നിയമം.
എന്നാൽ ദേശവിരുദ്ധരായ ആളുകളാണ് ഇത്തരത്തിൽ ഒരു പ്രതിഷേധത്തിന് പിന്നിലെന്നും അവർ ഇന്ത്യയിലെ കർഷക സമരം മുതലെടുക്കുകയാണെന്നുമാണ് ഇന്ത്യൻ ഹൈക്കമ്മീഷണറുടെ വക്താവ് അഭിപ്രായപ്പെട്ടത്. ഇന്ത്യയിലെ ആഭ്യന്തര ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ് കർഷക നിയമങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിദേശകാര്യ വക്താവ് എസ്. ജയശങ്കറുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടിഷ് സിഖ് ലേബർ എംപി തൻമഞ്ചീത് സിങ് ദേശിയുടെ നേതൃത്വത്തിൽ 36 ബ്രിട്ടിഷ് എംപിമാർ യുകെ വിദേശകാര്യ സെക്രട്ടറി ഡോമനിക് റാബിന് കത്തയച്ചതിനു പിന്നാലെയാണ് ഈ പ്രതിഷേധം