റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കില്ല; ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി; കേന്ദ്രത്തിന് വൻ തിരിച്ചടി

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യൻ സന്ദർശനം റദ്ദാക്കി. ബോറിസ് ജോണ്‍സനന് ബ്രിട്ടനിൽ നടക്കുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലടക്കം മേല്‍നോട്ടം വഹിക്കേണ്ട ആവശ്യകതകൾ വ്യക്തതമാക്കിയാണ് ബോറിസ് ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കിയത്.

ജനവരി 26നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിൽ സന്ദര്‍ശനം നടത്താനിരുന്നത്. റിപബ്ലിക് ദിനാഘോഷത്തില്‍ ഭാഗമായി നടക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി അദ്ദേഹത്തേയാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചിരുന്നത്.

വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് കേന്ദ്ര സർക്കാരും ബിജെപി ഐടി വിങ്ങും ബോറിസിന്റെ ഇന്ത്യ സന്ദർശനത്തിന് നൽകിയിരുന്നത്.

എന്നാൽ ബോറിസ് ജോണ്‍സൻ എന്നാണ് ഇനി ഇന്ത്യ സന്ദർശിക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. ദില്ലിയിൽ നടക്കുന്ന കർഷക സമരമടക്കം ലോകമാധ്യമങ്ങളിൽ വൻ വാർത്തയാതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ നീക്കം.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button