ചാണക പെയിന്റ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്ന് പുറത്തിറക്കും


ന്യൂഡൽഹി: ചാണകത്തെ പ്രധാന ഘടകമാക്കി ഖാദി വകുപ്പ് നിർമിച്ച പെയിന്റ് കേന്ദ്രമന്ത്രി ഇന്ന് പുറത്തിറക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് പുറത്ത് ഇറക്കുക.
‘ഖാദിപ്രകൃതിക്’ എന്നാണ് പെയിന്റിന്റെ പേര്. ബാക്ടീരിയയെയും പൂപ്പലിനെയും പായലിനേയും പ്രസ്തുത പെയിന്റ് പ്രതിരോധിക്കുമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.
മണമില്ലാത്തതിലാണ് പെയിന്റിന് ബി.ഐ.എസിന്റെ അഗീകാരം ലഭിച്ചിച്ചതെന്നും നിർമാതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രധാനപ്പെട്ട ഘടകമായി നിർമാതാക്കൾ അവകാശപ്പെടുന്നത്. വിപണിയിൽ ലഭ്യമായ മറ്റുപെയിന്റുകളെക്കാൾ ചാണക പെയിന്റിന് വില കുറവാണ് എന്നതാണ്.
മെർക്കുറി, ആഴ്സെനിക്, ലെഡ്, ക്രോമിയം, കാഡ്മിയം അടക്കമുള്ള ലോഹങ്ങളുടെ സാന്നിധ്യം ചാണകം പെയിന്റിൽ ഇല്ല എന്നുമാണ് റിപ്പോർട്ട്.