സമിതിയിലെ 4 അംഗങ്ങളും കര്‍ഷക നിയമത്തെ പിന്തുണച്ചവർ; സുപ്രീം കോടതിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്


ന്യൂദല്‍ഹി: വിവാദ കാര്‍ഷിക നിയമത്തെ പറ്റി പഠിക്കാൻ 4 അംഗ സമിതിയെ ചുമതലപ്പെടുത്തിയ സുപ്രീംകോടതിയുടെ പുതിയ നടപടിയെ ട്രോളി അഭിഭാഷകനും സാമൂഹിക പ്രവർത്തകനായ പ്രശാന്ത് ഭൂഷണ്. 8 ഓളം കര്‍ഷക സംഘടനകള്‍ കോടതിയിൽ ഹാജരായില്ലെങ്കിലും അറിയാന്‍ സാധിച്ചത് വിചാരണ നടന്നതായാണെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രശാന്ത് ഭൂഷന്റെ പ്രതികരണം ഇങ്ങനെ
സമരം ഇത്രയും നീണ്ട് പോയിട്ടും നിശബ്ദത പാലിച്ച നരേന്ദ്ര മോഡി മാപ്പ് പറയണമെന്നും വിവിധ കര്‍ഷക സംഘടനകളുടെ നേതാക്കള്‍ ആവിശ്യപെട്ടു. അതേസമയം നിയമം പൂർണമായും പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വിവിധ കർഷക സംഘടനകളുടെ നേതാക്കൾ.
വരും ദിവസങ്ങളിലും സമരം തുടരുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. നിയമത്തെ പറ്റി പഠിക്കാൻ കോടതി നിയോഗിച്ച സമിതിയിൽ തൃപ്തിയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.