ഏറ്റവും മികച്ച പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ അര്‍ണബിനെയും കങ്കണയേയും ചേര്‍ത്ത് സമിതി രൂപീകരിക്കുന്ന പോലെ; സുപ്രീംകോടതിയുടെ സമിതിയെ ട്രോളി; യൂട്യൂബർ ധ്രുവ് റാഠി


ന്യൂദല്‍ഹി: സുപ്രീം കോടതി കര്‍ഷകരുടെ സമരം പരിഹരിക്കാനായും നിയമത്തെ പറ്റി വാദങ്ങൾ കേൾക്കാനും നിയോഗിച്ച
കമ്മിറ്റിയ്ക്കെതിരെ പരിഹാസവുമായി പ്രശസ്ത യുട്യൂബര്‍ ധ്രുവ് റാഠിയും. നേരത്തെ പ്രശാന്ത് ഭൂഷണടക്കം സമതിയെ പരിഹസിച്ച് രംഗത്ത് എത്തിയിരുന്നു
വിവാദ കർഷക നിയമങ്ങളെ പരസ്യമായി തന്നെ പിന്തുണയ്ക്കുന്ന 4 പേരെ വിദ്ഗത സമിതിയിലേക്ക് എടുത്തത്. ലോകത്തെ തന്നെ ഏറ്റവും മികച്ച പ്രധാനമന്ത്രിയെ സെലക്ട് ചെയ്യാൻ കങ്കണയേയും, അര്‍ണാബിനേയും, രജത് ശര്‍മ്മയേയും, സംപീത്പത്രയേയും, ചേർത്ത് സമിതി രൂപീകരിക്കുന്നത് പോലെയാണെന്നും അദ്ദേഹം പരിഹാരൂപേണ പ്രതികരിച്ചു.
സമിതിക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം ഇന്നലെ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് പ്രശാന്ത് ഭൂഷൺ അടക്കമുള്ള പ്രമുഖരും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.