ന്യൂദൽഹി: കേന്ദ്രം പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ ഉടൻ തന്നെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ റിപ്പബ്ലിക് ദിനമായ ഇന്ന് കര്‍ഷകര്‍ ദില്ലിയിലേക്ക് നടത്തിയ ഐതിഹാസികമായ റാലിയുടെ വാർത്തകൾ നൽകി അന്താരാഷ്ട്ര മാധ്യമങ്ങളും.
അൽപം മുമ്പ് നടന്ന ട്രാക്ടർറാലിയും അതിനെ തുടർന്ന് തുടർന്നുണ്ടായ ആക്രമണവും, ചെങ്കോട്ടയിൽ കർഷകർ കൊടി ഉയർത്തിയതും അടക്കമുള്ള സംഭവങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്.
രാജ്യം റിപ്പബ്ലിക്ക് ഡേ ആഘോഷിക്കുമ്പോൾ ദില്ലി അതിർത്തിയിൽ ലക്ഷക്കണക്കിന് കർഷകർ അണിനിരന്ന് കഴിഞ്ഞ രണ്ടുമാസമായി സമരം ചെയ്യുന്ന കാര്യങ്ങൾ പ്രാധാന്യത്തോടെ തന്നെയാണ് അന്താരാഷ്ട്ര തലത്തിലുള്ള ഏറ്റവും വലിയ ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദ ഗാർഡിയൻ, സിഎൻഎൻ,വാഷിംഗ്ടൺ പോസ്റ്റ്, അൽ-ജസീറ, അടക്കമുള്ള മാധ്യമങ്ങളാണ് കർഷക സമരത്തിന്റെ വിശദമായ അപ്ഡേറ്റുകൾ വാർത്തയാക്കിയിരിക്കുന്നത്.
ഇതോടെ രാജ്യത്ത് നടക്കുന്ന വലിയ രീതിയിലുള്ള കർഷക സമരം അന്താരാഷ്ട്ര തലത്തിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെടാൻ ഇത് കാരണമാകും. മുൻപ് കാനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ അടക്കം കർഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു..