fbpx

എത്ര ദേശീയ, പത്മ പുരസ്കാരം മെറിൽ സ്ട്രീപ്പിനു ലഭിച്ചിട്ടുണ്ട്; വിചിത്ര ചോദ്യവുമായി കങ്കണ; ട്വീറ്ററിൽ കങ്കണയ്ക്ക് ട്രോൾ പെരുമഴ

മുംബൈ: പ്രശസ്ത ഹോളിവുഡ് താരവും മികച്ച ആക്ടറുമായ മെറിൽ സ്ട്രീപ്പിന്റെ അഭിനയവുമായി ട്വീറ്ററിൽ കൂടി പരോക്ഷമായി താരതമ്യപ്പെടുത്തി രംഗത്തെത്തിയ കങ്കണയ്ക്ക് സോഷ്യൽ മീഡിയയിൽ പരിഹാസം. തന്നേക്കാളും റേഞ്ചുള്ള നടി ഈ ലോകത്ത് തന്നെ ഇല്ലെന്നായിരുന്നു കങ്കണയുടെ ട്വീറ്ററിലെ പ്രസ്താവന.

മെറിൽ ന് ലഭിച്ച ഓസ്കര്‍ അടക്കമുള്ള പുരസ്കാരങ്ങളുടെ നീണ്ട നിര ചൂണ്ടിക്കാട്ടി കങ്കണയ്ക്ക് നേരെ വിമർശകർ എത്തുകയും. ഇതിന് കങ്കണ കൊടുത്ത മറുപടിയാണ് ട്വീറ്റർ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംമുകളിൽ വൈറലായി മാറിയിരിക്കുന്നത്.

കങ്കണ ഇക്കാര്യം കാര്യമായിട്ട് പറഞ്ഞതാണോ തമാശയ്ക്ക് വേണ്ടി പറഞ്ഞതാണോ എന്ന ആശയക്കുഴപ്പത്തിലാണ് ആരാധകർ അടക്കം. ബുദ്ധിയും ബോധവും നഷ്ടപെട്ടോ എന്ന ചോദ്യവുമായി മലയാളികൾ അടക്കം നടിയുടെ ട്വീറ്റിന് കീഴേ രംഗത്ത് എത്തിയിട്ടുണ്ട്.

ഒരു ആക്ടർ എന്ന നിലയിൽ എന്നേക്കാൾ അഭിനയശേഷിയും ബുദ്ധിയുമുള്ള നടിമാരുണ്ടെങ്കിൽ അവരുമായി താനൊരു തുറന്ന സംവാദത്തിനുതന്നെ തയ്യാർ ആണെന്നും കങ്കണ പറയുന്നു. അവരുടെയൊക്കെ കഴിവുകൾ തെളിയിക്കാൻ സാധിച്ചാൽ എന്റെ അഹങ്കാരം താൻ ഉപേക്ഷിക്കുമെന്ന രീതിയിലായിരുന്നു കങ്കണയുടെ മുൻ ട്വീറ്റ്. അതേസമയം കങ്കണയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ അടക്കം രംഗത്ത് എത്തിയിട്ടുണ്ട്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button