വിലകൂട്ടി കൊള്ളയടി തുടരുന്നു; ഇന്ധന വില തുടര്‍ച്ചയായ പത്താം ദിവസം കൂടി


കൊച്ചി: സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില ഇന്നും കൂടി. 25 പൈസ പെട്രോളിനും, 26 പൈസ ഡീസലിനും വർധിച്ചു. തുടർച്ചയായ 10 ദിവസമാണ് രാജ്യത്ത് വീണ്ടും പെട്രോൾ ഡീസൽ വില കൂടുന്നത്.
ഡീസലിന് 2 രൂപ 70 പൈസയും പെട്രോളിന് 1 രൂപ 45 പൈസയുമാണ് പത്ത് ദിവസം കൊണ്ട് വർധിച്ചത്. ഇടുക്കിയിൽ 90 രൂപയാണ് പെട്രോളിന് ഒരു ലിറ്ററിന് വില. ഉൾനാടൻ ഗ്രാമങ്ങളിൽ 90 രൂപ മുകളിലാണ് വില. ഡീസലിന് 84. 42 രൂപയാണ് വില.
അതേസമയം ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പ്രീമിയം പെട്രോളിന് 100 രൂപ കഴിഞ്ഞ ദിവസം കടന്നിരുന്നു. വരും ദിവസങ്ങളിലും പെട്രോൾ ഡീസൽ വില കൂടാൻ തന്നെയാണ് സാധ്യത.