പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പ് ; കര്‍ഷക രോഷത്തില്‍ തകർന്നടിഞ്ഞ് ബിജെപി


ചണ്ഡീഗഢ്: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമത്തിനെതിരെ രാജ്യമെങ്ങും കർഷകരൂടെ നേത്യത്വത്തിൽ പ്രക്ഷോഭം നടക്കവേ പഞ്ചാബിൽ നടന്ന തദ്ദേശ ഇലക്ഷനിൽ കോൺഗ്രസ് മികച്ച വിജയത്തിലേക്ക്. ഫലമറിഞ്ഞ 7 മുനിസിപ്പൽ കോർപ്പറേഷനുകളിലും കോൺഗ്രസ് ചരിത്ര വിജയത്തിലേക്ക് നിങ്ങുകയാണ്.
ഹോഷിയാർപുർ, മോഗ, അബോഹർ, ഭട്ടിൻഡ കപൂർത്തല, ബറ്റാല, എന്നീ കോർപ്പറേഷനുകളിലാണ് ബിജെപിയെ ഞെട്ടിച്ച് കൊണ്ട് കോൺഗ്രസ് ചരിത്ര വിജയം നേടിയത്. അതേസമയം മൊഹാലി കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം നാളെ ഉച്ചയ്ക്ക് മുമ്പ് മാത്രമെ പ്രഖ്യാപിക്കു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ആകെയുള്ള നൂറ്റി ഒൻപത് മുനിസിപ്പൽ കൗൺസിൽ, നഗർ പഞ്ചായത്ത് എന്നിവിടങ്ങളിൽ 82 സീറ്റിലാണ് കോൺഗ്രസ് മികച്ച രീതിയിൽ മുന്നേറുന്നത്. ആറിടത്ത് ശിരോമണി അകാലിദളും മികച്ച രീതിയിൽ ലീഡ് ചെയ്യുന്നുണ്ട്. അതേസമയം ബിജെപി ഒരിടത്ത് പോലും മികച്ച പ്രകടനം കാഴ്ച വച്ചില്ല.
ബി.ജെ.പി ബന്ധം അകാലിദൾ ഉപേക്ഷിച്ചെങ്കിലും വലിയ രീതിയിലുള്ള നേട്ടമുണ്ടാക്കാൻ പാർട്ടിക്ക് ആയില്ല. ബിജെപിക്കും കനത്ത തോതിലുള്ള തിരിച്ചടിയാണ് പ്രക്ഷോഭത്തിനിടെ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കിട്ടിയത്. ഫെബ്രുവരി 14 ആം തിയതിയാണ് ഇവിടെ തിരഞ്ഞെടുപ്പുനടന്നത്.
Update Soon….