ബിജെപി തീർന്നു; പ്രസംഗം കേൾക്കാൻ കുടചൂടി ഒരാൾ മാത്രം, ആളൊഴിഞ്ഞ കസേരകളെ നോക്കിയുള്ള നേതാവിന്റെ ചിത്രം പങ്കിട്ട് ബിജെപിയെ ട്രോളി; ശശി തരൂർ


ന്യൂഡൽഹി: കർഷക സമരത്തിനും പഞ്ചാബിലെ തോൽവിക്കും പിന്നാലെ ബിജെപിയെ ട്രോളി കോൺഗ്രസ് നേതാവ് ശശി തരൂർ. കാണികളോ അണികളൊ ഇല്ലാതെ ബിജെപി നേതാക്കൾ സദസിൽ നിന്ന് പ്രസംഗിക്കുന്ന ചിത്രമാണ് തരൂർ ട്വീറ്ററിൽ കൂടി പങ്കുവെച്ച് പരിഹസിച്ചത്.
സ്റ്റേജിൽ അഞ്ചുപേർ. സദസിൽ ഒരാൾ, മൊത്തം ഏഴ് നേതാക്കളുടെ ചിത്രം BJPThePartyIsOver എന്ന് എഴുതിയ ഹാഷ്ടാഗോടെ ആണ് കോൺഗ്രസ് നേതാവ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ഈ പരിപാടിഎവിടെ നടന്നതാണെന്ന് തരൂർ ട്വീറ്റിലൂഠെ പറയുന്നില്ല. പ്രസംഗിക്കുന്ന ആളടക്കം 5 പേരെയാണ് വേദിയിൽ കാണുന്നത്. മൈക്ക് ഓപ്പറേറ്ററായി ഒരാളും സമീപത്തുണ്ട്. കാണികളായി കുടചൂടി ഒരാളും പ്രസംഗം കേൾക്കാൻ ഇരിക്കുന്നുണ്ട്.