fbpx

ഓക്‌സിജന്‍ എത്തിച്ചു നൽകിയ വകയിലുള്ള 85 ലക്ഷം എനിക്ക് വേണ്ട, റമദാന്‍ മാസ സക്കാത്താണത്: മാതൃകയായി പ്രമുഖ വ്യവസായി പ്യാരേ ഖാന്‍

നാഗ്പൂര്‍: കൊവിഡ് രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങള്‍ ഓക്‌സിജന് വേണ്ടി നെട്ടോട്ടമോടുന്ന അവസരത്തില്‍ സ്വന്തം കയ്യിലനിന്നും 85 ലക്ഷം ചിലവിട്ട് നാഗ്പൂരിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 400 മെട്രിക്ടണ്‍ ഓക്‌സിജന്‍ സൗജന്യമായി നല്‍കി നാഗ്പൂരിലെ പ്രമുഖ വ്യവസായി.

നഗരത്തിലെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ടറായ പ്യാരെ ഖാനാണ് ഒരു കോടി രൂപ ചിലവിട്ട് സംസ്ഥാന സർക്കാരിനെ സഹായിച്ചത്.

ഓക്‌സിജന്‍ ആശുപത്രിയ്ക്ക് നല്‍കിയ വകയിൽ ചിലാവായ തുക തരാമെന്ന് സര്‍ക്കാര്‍ ആശുപത്രി അധികൃതർ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ഓക്സിജന് ചിലവിട്ട തുക വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വിശുദ്ധമായ ഈ റംസാന്‍ മാസത്തില്‍ താനിത് ചെയ്യുന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സക്കാത്തായാണ് 400 മെട്രിക് ടൺ ഓക്‌സിജൻ നൽകിയതെന്നും പ്യാരെഖാന്‍ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പ്രതിസന്ധി ഘട്ടത്തിൽ എല്ലാ സമുദായത്തിൽ പെട്ട ആളുകൾക്കും ജീവവായു എത്തിക്കുന്നതൊരു സേവനമാണ്. താൻ മാനവികതയ്ക്കായി നടത്തുന്ന സേവനമായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ഓക്സിജൻ ആവശ്യം വന്നാൽ പുറത്ത് നിന്ന് എയര്‍ലിഫ്റ്റിലൂടെ എത്തിക്കാമെന്നും പറഞ്ഞതായി ചില ഓൺലൈൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button