fbpx

ആശുപത്രിയില്‍ മലയാളം സംസാരിക്കരുതെന്ന ഉത്തരവ്; മനുഷ്യാവകാശ ലംഘനമാണെന്ന് ശശി തരൂർ

ന്യൂദല്‍ഹി: ജോലി ചെയ്യുന്നിടത്ത് മലയാളത്തിൽ സംസാരിക്കരുതെന്ന ദില്ലി ജിബിപന്ത് ഹോസ്പിറ്റൽ ഉത്തരവിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ശക്തമാകുന്നു. തീരുമാനം അപരിഷ്‌കൃതവും അസ്വീകാര്യവും കുറ്റകരവുമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. ഇത് ഇന്ത്യന്‍ പൗരന്മാരുടെ നേരെയുള്ള അടിസ്ഥാന മനുഷ്യാവകാശ ലംഘനവുമാണെന്നും തരൂര്‍ വ്യക്തതമാക്കി.

തീരുമാനം ഉടൻതന്നെ ആശുപത്രി അധികൃതർ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം പുകയുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് വിവാദ സര്‍ക്കുലര്‍ ഇറങ്ങിയത്. ആശുപത്രിയ്ക്ക് ഉള്ളിൽ മലയാളത്തില്‍ സംസാരിക്കരുതെന്നും ഇംഗ്ലീഷോ ഹിന്ദിയോ മാത്രമേ ഇവിടെ സംസാരിക്കാവുയെന്നാണ് സർക്കുലർ.

മലയാളം ഭാഷ സംസാരിച്ചാല്‍ ശിക്ഷാനടപടി തന്നെ നേരിടേണ്ടിവരുമെന്നും ആശുപത്രി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. മലയാളത്തിൽ സംസാരിക്കുന്നതിനെതിരെ തങ്ങൾക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കുറില്‍ പറയുന്നു.

അതേസമയം നഴ്‌സിംഗ് സ്റ്റാഫുകളില്‍ കൂടുതലും കേരളത്തില്‍ നിന്നുള്ള ആളുകളാണ്, തങ്ങളിൽ ആരും തന്നെ മലയാളത്തില്‍ ആശുപത്രിയിലെ രോഗികളോട് സംസാരിക്കാറില്ലെന്നും നഴ്സ് പറഞ്ഞു. അതേസമയം പഞ്ചാബി, മണിപ്പൂരി, നഴ്‌സുമാരുണ്ട്, ഇവരും തങ്ങളുമെല്ലാം തന്നെ പരസ്പരം സംസാരിക്കുമ്പോൾ മാത്രമാണ് അവര്‍ സ്വന്തം ഭാഷ സംസാരിക്കാറൊള്ളു എന്നും നഴ്സുമാർ പ്രതികരിച്ചു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button