fbpx

മന്ത്രിമാരായ ഹര്‍ഷവര്‍ധനും ; രവിശങ്കര്‍ പ്രസാദും, പ്രകാശ് ജാവ്‌ദേക്കറും രാജിവെച്ചു

ന്യൂഡൽഹി: അപ്രതീക്ഷിത മാറ്റങ്ങളുമായി കേന്ദ്ര മന്ത്രിസഭയുടെ പുനഃസംഘടന. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനും. ഇലക്ട്രോണിക്സ് നിയമം ഐ.ടി എന്നീ വകുപ്പിന്റെ മന്ത്രി രവിശങ്കർ പ്രസാദും. പരിസ്ഥിതി വനം മന്ത്രി പ്രകാശ് ജാവഡേക്കറും രാജിവെച്ച പ്രമുഖരുടെ ലിസ്റ്റിലുണ്ട്.

ഹർഷവർധന്റെ സ്ഥാനനഷ്ടത്തിനുകാരണം കോവിഡ് 19 ലെ വീഴ്ചയാണെന്നാണ് റിപ്പോർട്ട്. ആരോഗ്യ സഹമന്ത്രിയായ അശ്വിനി കുമാറും രാജിവെച്ചു. കോവിഡ് തരംഗം രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ നഷ്ടം വരുത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് രാജി.

പ്രകാശ് ജാവഡേക്കർ രവിശങ്കർ പ്രസാദ് എന്നിവരുടെ രാജിയ്ക്ക് പിന്നിലും വകുപ്പുകളിൽ വന്ന വീഴ്ചകളാണ് കാരണമെന്നാണ് സൂചന.
വൈകിട്ട് ആറുമണിക്കാണ് മോദി സർക്കാരിന്റെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന. മൊത്തം നാൽപ്പത്തി മൂന്ന് പേരാണ് കേന്ദ്ര മന്ത്രി സഭയിലെത്തുന്നവർ.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button