fbpx

2015 ല്‍ പെട്രോളിന് 18 രൂപ ആയിരുന്ന കേന്ദ്ര നികുതി ഇപ്പോള്‍ 34 രൂപ; ഡീസലിന് രണ്ട് ഇരട്ടിയും; കേന്ദ്രത്തിന്റെ ഇന്ധന കൊള്ള ഇങ്ങനെ

ന്യൂഡൽഹി: പെട്രോളിന്റെ കേന്ദ്രയെക്സൈസ് തീരുവ ഇരട്ടിയും, ഡീസലിന്റ തിരുവ ഇരട്ടിയിലധികവുമായി 6 വർഷംകൊണ്ട് മാത്രം വർധിപ്പിച്ചെന്ന് കേന്ദ്രം. കെ.സുധാകരനുന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് കേന്ദ്രമന്ത്രാലയം ഇക്കാര്യത്തിൽ മറുപടി പറഞ്ഞത്.

ബ്രാൻഡഡായ പെട്രോളിന് സെസ്സടക്കം ഒരു ലിറ്ററിന് സെൻട്രലെക്സൈസ് ഡ്യൂട്ടിയടക്കം 34.10 രൂപയാണ് കേന്ദ്രം ഈടാക്കുന്നത്. ബ്രാൻഡഡല്ലാത്തവയ്ക്ക് ലിറ്ററിന് 32.90 രൂപയാണ് ഈടാക്കുന്നത്.

2015 ൽ പെട്രോൾ ബ്രാൻഡഡിന് 18.64ഉം. ബ്രാൻഡഡ് അല്ലാത്തവയ്ക്ക് 17.46 രൂപയുമാണ് ലിറ്ററിന് കേന്ദ്രം എക്സൈസ് തീരുവ ഇനത്തിൽ ഈടാക്കിയിരുന്നത്.

നിലവിൽ ബ്രാൻഡഡ് ഡീസലിന് 34.20ഉം ബ്രാൻഡ് അല്ലാത്തവയക്ക് 31.80 മാണ് എക്സൈസ് തീരുവ. യഥാക്രമം ഇത് 2015ൽ 12.72, 10.27 ആയിരുന്നു നികുതി. ബിജെപിയെ വീണ്ടും തിരഞ്ഞെടുത്തു. ആ ബിജെപി തന്നെ നിങ്ങളുടെ നികുതി തുക ഇരട്ടിയാക്കിയെന്നും സുധാകരൻ വ്യക്തമാക്കി.

Source
1

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button