fbpx

ചാര സോഫ്‌റ്റ്‌വെയർ; കേന്ദ്ര സർക്കാരിന്റെ പങ്ക്‌ അമിത്‌ ഷാ വിശദീകരിക്കണം; കേന്ദ്രത്തെ വെട്ടിലാക്കി സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: ഇസ്രായേലിൽ നിർമിച്ചെന്ന് കരുതപ്പെടുന്ന ചാര സോഫ്‌റ്റ്‌വെയർ പെഗാസസുപയോഗിച്ച് മൊബൈൽ ഫോൺ ചോർത്തിയ സംഭവത്തിൽ വിശദീകരണം ചോദിച്ച് ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്.

ഇസ്രയേലി കമ്പനിയുമായി കേന്ദ്രത്തിന്‌ ബന്ധമുണ്ടോയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത്‌ ഷാ തന്നെ വിശദീകരിക്കണമെന്നും സ്വാമി പ്രതികരിച്ചു.
ഇല്ലെങ്കില്‍ വാട്ടര്‍ഗേറ്റ് സംഭവത്തെ പോലെ തന്നെ സത്യം പുറത്താക്കുമെന്നും സ്വാമി കേന്ദ്രത്തെ ഓർമിപ്പിച്ചു.

പ്രതിപക്ഷത്തെ പാർട്ടികളിലെ നേതാക്കളുടേയും കേന്ദ്രമന്ത്രിമാരുടേയും മാധ്യമപ്രവർത്തകരുടേയും അടക്കം ഇന്ത്യയിലെ 300 ൽ അതികം ആളുകളുടെ ഫോണുകളാണ് ഇസ്രയേലി ചാരസോഫ്‌റ്റ്‌വെയർ പെ​ഗാസസ് വഴി ചോർത്തിയത്‌.

സുപ്രീംകോടതി ജഡ്ജി, മൂന്ന് പ്രതിപക്ഷ പാർട്ടികളുടെ പ്രമുഖ നേതാക്കളുടെ ഫോൺ, മാധ്യമപ്രവർത്തകർ, സുരക്ഷാ സേനയുടെ മേധാവികൾ, ശാസ്ത്രജ്ഞർ, വ്യവസായികൾ, മനുഷ്യാവകാശ രംഗത്തെ പ്രവർത്തകർ, സർക്കാരിന്റെ ഉന്നത ഉദ്യോ​ഗസ്ഥർ അടക്കമുള്ള ആളുകളുടെയും വിവരങ്ങൾ ചോർത്തി. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി നിതിൻ ​ഗഡ്‌കരി അടക്കമുള്ള ആളുകളുടെ വിവരങ്ങളും ചോർത്തപ്പെട്ടതായാണ് സൂചന.

സർക്കാരിന്റെ കീഴിലുള്ള ഏജൻസികൾക്ക് മാത്രമാണ് പെ​ഗാസസിന്റെ സേവനം. മോഡി ഷാ കൂട്ടുകെട്ടിൽ താൽപ്പര്യമില്ലാത്ത ആളുകളാണ് ചോർത്തലിന്‌ കൂടുതൽ വിധേയരായത്‌. ഇതോടെ, കേന്ദ്രം കൂടുതൽ പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഗാർഡിയൻ, വയർ, വാഷിങ്‌ടൺ പോസ്റ്റ്, അടക്കമുള്ള 17 മാധ്യമങ്ങളാണ് പെഗാസസ് പ്രോജക്‌ടെന്ന പേരിൽ സംയുക്ത അന്വേഷണം നടത്തിയതും ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയതും.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button