fbpx

സഹകരണം സംസ്ഥാന വിഷയം ; സഹകരണമേഖല കെെയടക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന്‌ വൻ തിരിച്ചടി; തിരിച്ചടിയിൽ ഞെട്ടി അമിത്ഷാ

ന്യൂഡൽഹി: പുതിയ മന്ത്രാലയം രൂപീകരിച്ചു കൊണ്ട് സഹകരണ മേഖലയിലേക്ക് നേരിട്ട്‌ ഇടപെടാൻ കേന്ദ്രസർക്കാർ നടത്തിയ നീക്കത്തിന്‌ വൻ തിരിച്ചടിയായി സുപ്രീംകോടതിയുടെ പുതിയ വിധി.

2011 കാലഘട്ടത്തിൽ യുപിഎ ഗവൺമെന്റ് കൊണ്ടുവന്ന സഹകരണ മേഖലയെ നിയന്ത്രിക്കാനുള്ള 97-ാം ഭരണഘടന ഭേദഗതിയിലെ പ്രധാന വകുപ്പുകൾ റദ്ദാക്കി കൊണ്ട് ഗുജറാത്ത്‌ ഹൈക്കോടതി പുറപെടുവിച്ച വിധി സുപ്രീംകോടതിയും ശരിവച്ചു.

ഗുജറാത്തിലെ ഹൈക്കോടതി വിധിച്ച വിധിക്കെതിരെ കേന്ദ്രസർക്കാർ നേരിട്ട് സമർപ്പിച്ച അപ്പീലുകൾ തള്ളിയാണ്‌ സഹകരണ മേഖല സംസ്ഥാന വിഷയമാണെന്ന്‌ മൂന്നംഗ ബെഞ്ച്‌ തീർപ്പുകൽപ്പിച്ചത്‌.

സംസ്ഥാനങ്ങളിൽ നിന്നും അംഗീകാരം കിട്ടാത്ത സാഹചര്യത്തിൽ പുതിയ ഭേദഗതിക്ക്‌ യാതൊരുവിധ സാധുതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പൂർണമായും സഹകരണ മേഖല സംസ്ഥാനങ്ങളുടെ അധികാരത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും ഈ വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്ക് മാത്രമാണ് പൂർണമായ രീതിയിൽ അധികാരമെന്നും തീർപ്പ് കൽപ്പിച്ച ജസ്‌റ്റിസുമാർ വ്യക്തതമാക്കി.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button