ഏത് വിപ്ലവ നേതാവാണ് മാപ്പെഴുതി ജയിലിൽ നിന്ന് പുറത്തുവന്നത്; ബംഗാളിലെ ചോദ്യപേപ്പർ വൈറൽ, സവർക്കറെക്കുറിച്ച് ചോദ്യം ചോദിച്ച് ബിജെപിയെ പരിഹസിച്ചതാണോ എന്ന് മമതയോട് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ബംഗാൾ പിടിക്കാൻ പതിനെട്ട് അടവും പയറ്റി കളത്തിലിറക്കിയിട്ടും ഭരണം പിടിക്കാൻ കഴിയാതെ പോയതോടെ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്കുപോയവർ തിരിച്ച് മമതയുടെ പാർട്ടിയിൽ തന്നെ എത്തിയതും രാജ്യം കണ്ടു.

അതിന് പിന്നാലെ ബിജെപിയെ പരോക്ഷമായി പരിഹസിക്കുന്ന ചോദ്യവുമാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിരിക്കുന്നത്. ആർഎസ്എസ് ബിജെപി രാഷ്ട്രീയത്തിന്റെ താത്വികാചാര്യനായ വിഡി സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യവുമായാണ് ബംഗാൾ സിവിൽസർവീസ് കമ്മിഷൻ രംഗത്ത് എത്തിയിരിക്കുന്നത്.

ജയിലിൽ നിന്ന് പുറത്തു കടക്കാൻ മാപ്പ് അപേക്ഷിച്ച ആ വിപ്ലവ നേതാവ് ആരെന്നാണ് ചോദ്യം. ഇതിന് ബാലഗംഗാധര തിലക്, വി.ഡി സവര്‍ക്കര്‍, ചന്ദ്രശേഖര്‍ ആസാദ്, സുഖ്ദേവ് താപ്പര്‍, എന്നി നാല് ഓപ്ഷനുകളും ചോദ്യപേപ്പറിൽ നൽകിയിട്ടുണ്ട്.

ഈ ചോദ്യവും അതിന്റെ ഉത്തരവുമാണ് സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആളുകൾ പങ്കിടുന്നത്. കൃത്യമായ രീതിയിലുള്ള രാഷ്ട്രീയം ഉന്നമിടുന്നതാണ് ഈ ചോദ്യമെന്നും. ബിജെപിയേയും ആർഎസ്എസിനേയും പരിഹസിക്കുന്ന ചോദ്യമാണ് ഇതെന്ന് ആർഎസ്എസ് ബിജെപി അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം മമത ബാനർജിയെ അഭിനന്ദിച്ചും നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button