ഫ്ലൈ ഓവര്‍ കൊല്‍ക്കത്തയിലേത്, ഫാക്ടറിയും വ്യാജം; യോഗി സര്‍ക്കാരിന്‍റെ വികസന പരസ്യം വൻ വിവാദത്തില്‍; യോഗിയെ പൊളിച്ചടുക്കി മഹുവ മൊയ്ത്ര; നാണം കെട്ട് ബിജെപി

കൊൽക്കത്ത: ഉത്തർപ്രദേശിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള യോഗി സര്‍ക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ച് കൊണ്ട് പത്രങ്ങളിൽ അടക്കം നൽകിയ പരസ്യം വൻ വിവാദത്തില്‍.

കൊല്‍ക്കത്ത ഫ്ലൈ ഓവറും, വിദേശത്തെ ഫാക്ടറിയുടെ അടക്കം ചിത്രങ്ങളാണ് യുപിയിലേതെന്ന വ്യാജേന സർക്കാരിന്റെ പരസ്യത്തിൽ ഉള്‍പ്പെടുത്തിയെന്നാണ് തൃണമൂൽ നേതാക്കളുടെ ആരോപണം. തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര അടക്കമാണ് രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയത്.

“കൊൽക്കത്ത നഗരത്തിലെ എംഎഎ ഫ്ലൈഓവർ, ജെഡബ്ല്യു മാരിയറ്റ്, തങ്ങളുടെ മഞ്ഞ ടാക്സി കാറുകൾ എന്നിവയാണ് ഉത്തർപ്രദേശിന്റെ പരസ്യത്തിലേതെന്ന് ചൂണ്ടിക്കാട്ടിയ മഹുവ മൊയ്ത്ര. നിങ്ങളുടെ പരസ്യ ഏജൻസിയെ എത്രയും വേഗം മാറ്റുക അല്ലെങ്കിൽ നിങ്ങളുടെ ആത്മാവിനെ തന്നെ മാറ്റുകയെന്ന് ട്വിറ്റ് ചെയ്തു. “എനിക്കെതിരെ നോയിഡയിൽ എഫ്ഐആറുകൾക്ക് വേണ്ടി കാത്തിരിക്കുന്നതായും”- തൃണമൂൽ എംപി യോഗി ആദിത്യനാഥിനെ ട്വീറ്റിൽ കൂടി പരിഹസിച്ചു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button