മതനേതാക്കൾ വിഭജനം ഉണ്ടാക്കുന്ന തരത്തിൽ സംസാരിക്കരുത്, എല്ലാവരെയും ചേർത്തുപിടിക്കണം; വിഭാഗീയത വളർത്തരുത് ; ഇതരമത വിദ്വേഷത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പ

യൂറോപ്; സാഹോദര്യമനോ ഭാവം എല്ലാവരോടും തന്നെ വെച്ചു പുലർത്തമെന്ന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ രംഗത്ത്. എല്ലാവരെയും ചേർത്തു പിടിക്കണമെന്നാണ് ക്രൂശിത രൂപം നൽകുന്ന സന്ദേശമെന്ന് മാർപാപ്പ പറഞ്ഞു. യൂറോപ്യൻ രാജ്യമായ ഹം​ഗറിയിൽ നടത്തിയ സന്ദർശനത്തിലാണ് മാർപാപ്പയുടെആഹ്വാനം എന്ന് ഹം​ഗറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

തീവ്ര ദേശീയ വാദിയും കുടിയേറ്റത്തെ ശക്തമായി എതിർക്കുകയും ചെയ്യുന്ന ഹം​ഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബന്റെ നയങ്ങൾക്കെതിരായാണ് മാർപാപ്പയുടെ പ്രസ്താവന. യൂറോപ്പിലെ ക്രിസ്ത്യാനികളുടെ സംരക്ഷകനെന്ന് സ്വയം അവകാശപ്പെടുന്ന വിക്ടർ ഒർബൻ ഹം​ഗേറിയിലേക്കുള്ള മുസ്ലിം കുടിയേറ്റത്തെ അതിശക്തമായി എതിർ‍ക്കുന്നയാളാണ്.

ക്രിസ്തീയ മൂല്യങ്ങളെ ചേർത്തു നിർത്തുന്നതിനൊപ്പം തന്നെ ഉദാരമനോഭാവവും വെച്ചു പുലർത്തേണ്ടതുണ്ടെന്ന് മാർപാപ്പ ഹം​ഗറിയിൽ വെച്ച് പറഞ്ഞു. “മതവിശ്വാസം ഈ രാഷ്ട്രത്തിന്റെ ജീവനാഡിയാണ്. രാജ്യത്തിന്റെ വേരുകളുമായി വല്ലാതെ ബന്ധപ്പെട്ടിരിക്കുന്നതാണത്. അതോടൊപ്പം തന്നെ ക്രൂശിത രൂപം അടിയുറച്ച് വിശ്വസിക്കാൻ മാത്രമല്ല എല്ലാവരെയും കൈനീട്ടി സ്വീകരിക്കാൻ കൂടിയാണ് പറയുന്നത്,” മാർപാപ്പ പറഞ്ഞു. മാർപാപ്പ പ്രസം​ഗിക്കുമ്പോൾ ഹം​ഗേറിയൻ പ്രധാനമന്ത്രിയും രാജ്യത്തെ കത്തോലിക്കാ സഭാ നേതൃത്വവും വേദിയിലുണ്ടായിരുന്നു. രാജ്യത്തെ ക്രിസ്ത്യൻ- ജൂത മതനേതാക്കളുമായും മാർപാപ്പ സംസാരിച്ചു. യൂറോപ്പിൽ വീണ്ടും ഉയർന്നു വരുന്ന ജൂത വിരുദ്ധതയെ കരുതിയിരിക്കേണ്ടതുണ്ടെന്ന് മാർപാപ്പ പറഞ്ഞു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button