മോദിയുടെ ഭരണ നേട്ടം വിവരിച്ച് ബിജെപി പുറത്തിറക്കിയ വീഡിയോയിൽ അമേരിക്കൻ നഗരവും; വെട്ടിലായി വീണ്ടും ബിജെപി

ന്യൂഡൽഹി: മോദി സർക്കാറിന്റെ നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിവരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ജന്മദിനത്തിന് പിന്നാലെ ബിജെപി ദേശീയ നേതൃത്വം പുറത്തിറക്കിയ വീഡിയോയിൽ അമേരിക്കൻ നഗരവും.

വിവിധ സിനിമകളിലൂടെ അടക്കം പ്രസിദ്ധമായ ലോസ് ആഞ്ചൽസ് നഗരമാണ് വീഡിയോയിൽ ഉള്ളത്. ഇതാണ് സോഷ്യൽ മീഡിയ വീഡിയോയെ കൈയ്യോടെ പിടികൂടാൻ കാരണമായത്.

picture: Google Search

ബിജെപി ദേശീയ നേതൃത്വത്തിന്റെ ട്വിറ്റർ അകൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ കിഴെ രൂക്ഷ വിമർശനവുമായി നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം ബിജെപി ദേശീയ നേതൃത്വം വീഡിയോ ഇത് വരേയും പിൻവലിച്ചിട്ടില്ല

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button