‘ഞങ്ങള്‍ക്ക് കൂടുതൽ ഒന്നും അറിയില്ല’: 20000 കോടിയുടെ മയക്കുമരുന്നു വേട്ടയില്‍ പ്രതികരണവുമായി അദാനി

ഗുജറാത്ത്: 21,000 കോടി രൂപയുടെ മൂല്യം വരുന്ന മയക്കുമരുന്ന് ഗുജറാത്തിലെ തങ്ങളുടെ പോര്‍ട്ടില്‍ നിന്നും പിടിച്ചെടുത്ത വിഷയത്തിൽ പ്രതികരണവുമായി രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ അദാനി രംഗത്ത്.

“പോര്‍ട്ട് തങ്ങളുടേത് ആണെങ്കിലും തങ്ങൾ ഷിപ്പ്‌മെന്റുകള്‍ പോർട്ടിൽ പരിശോധിക്കാറില്ലെന്നും, അതിനുള്ള അധികാരം തങ്ങൾക്ക് ഇല്ലെന്നുമാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം”. ”ഞങ്ങള്‍ക്ക് മയക്കുമരുന്നെ വേട്ടയെപ്പറ്റി ഒന്നും തന്നെ അറിയില്ല. തുറമുഖത്തിന്റെ പ്രതിദിന നടപ്പിക്കുകാര്‍ മാത്രമാണ് ഞങ്ങളെന്നും അദാനി വ്യക്തതമാക്കി.

അതേസമയം തങ്ങൾക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും നടക്കുന്നത് തികച്ചും വ്യാജമായ പ്രചരണമാണ്. മയക്കുമരുന്ന് പോർട്ടിൽ നിന്നും പിടിച്ചെടുത്ത കസ്റ്റംസിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നതായും. അദാനി പുറത്തിറക്കിയ വാർത്ത കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞദിവസമാണ് രണ്ട് കണ്ടയിനറിൽ അദാനി പോര്‍ട്ടില്‍ നിന്ന് 21,000 കോടി വിപണി മൂല്യമുള്ള മയക്കുമരുന്ന് ഡി.ആര്‍.ഐ പിടിച്ചെടുത്തത്. അതേസമയം സംഭവത്തില്‍ തമിഴ്‌നാട്ടുകാരായ സുധാകര്‍, ദുര്‍ഗവൈശാലി എന്നി രണ്ട് ആളുകളെ പോലീസ് അറസ്റ്റു ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button