ഇടിത്തീയായി ഇന്ധനവില; പെട്രോളിന് പിന്നാലെ ഡീസലും സെഞ്ച്വറിയടിച്ചു

ഇടുക്കി: പെട്രോളിന് പിന്നാലെ ഡീസൽ വിലയും സെഞ്ചുറി അടിച്ചു. ഇടുക്കി ജില്ലയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ കടന്നു. ഇടുക്കി ജില്ലയിലെ പൂപ്പാറ അടക്കമുള്ള പ്രദേശങ്ങളിലാണ് ഡീസലിന് വില 100 കടന്നത്.

സംസ്ഥാനത്ത് ഇന്ന് മാത്രം ഒരു ലിറ്റർ പെട്രോളിന് 33 പൈസയും ഡീസലിന് 39 പൈസയുമാണ് വർധിപ്പിച്ചത്. വരും ദിവസങ്ങളിലും ഈ വില വർധനവ് തുടരാനാണ് സാധ്യത.

അതേസമയം ഡീസൽ വില 100 കടന്നതോടെ സ്വകാര്യ ബസ്, ട്രക്ക് തൊഴിൽ മേഖലകൾ വലിയ തോതിലുള്ള നഷ്ടത്തിലേക്ക് നീങ്ങുകയാണ്. ഡീസൽ വില വർദ്ധനവ് രാജ്യത്ത് വലിയ രീതിയിലുള്ള വിലക്കയറ്റത്തിന് തന്നെ കാരണമാകുമെന്നും വിദഗ്ധൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button