ഒടിടി ഉള്ളടക്കത്തിൽ നിയന്ത്രണമില്ല, രാജ്യത്തെ തന്നെ നശിപ്പിക്കും; രൂക്ഷ വിമർശനവുമായി മോഹൻ ഭഗവത്

ഓടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ സംഘപരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ നടത്തിയ ക്യാമ്പയിനുകൾ ചർച്ച ആയതിന് പിന്നാലെ വിഷയത്തിൽ പരോക്ഷമായി നയം വ്യക്തമാക്കി ആർഎസ്എസ് തലവൻ മോഹൻ ഭഗവത്.

രാജ്യത്ത് ഒടിടി പ്ലാറ്റ്ഫോമകുൾക്ക് കാര്യമായ രീതിയിൽ നിയന്ത്രണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ മോഹൻ ഭഗവത്. ഇത്തരം പ്ലാറ്റ്ഫോമുകൾ രാജ്യത്തെ തന്നെ നശിപ്പിക്കുമെന്നും അദ്ദേഹം പരോക്ഷമായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇവയുടെ ഒക്കെ ഉള്ളടക്കങ്ങൾ സർക്കാർ നിയന്ത്രിക്കണം.

കോവിഡ് കാലത്ത് ഓരോ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ്സുകൾക്കായി മൊബൈൽ ഫോണുകൾ ലഭിച്ചു. അവർ ഫോണിൽ കാണുന്നവയ്ക്ക് നിയന്ത്രണങ്ങൾ ഇല്ലെന്നും ഭഗവത് പറഞ്ഞു.

അതേസമയം രാജ്യത്ത് വലിയ രീതിയിൽ ട്രന്റ് ആകുന്ന ക്ലിപ്റ്റോ കറൻസികൾക്കെതിരേയും രൂക്ഷ വിമർശനമാണ് ഭഗവത് ഉന്നയിച്ചത്. ബിറ്റ് കോയിൻ പോലുള്ള രഹസ്യ സ്വഭാവമുള്ള കറൻസികൾക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തന്നെ അസ്ഥിരതപെടുത്താനും വെല്ലുവിളികൾ ഉയർത്തിക്കൊണ്ട് വരാനും പറ്റും. ഇതിനെ നിയന്ത്രിക്കാൻ സർക്കാർ നടപടി എടുക്കണം.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button