ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 101-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു; ലോകത്തിന് മുന്നിൽ നാണംകെട്ട് ഇന്ത്യ

ന്യൂഡൽഹി: ആഗോളതലത്തിൽ പ്രസിദ്ധീകരിച്ച പട്ടിണി സൂചികയിൽ ഇന്ത്യ ഒരിക്കൽ കൂടി പിറകിൽ. ഒടുവിൽ പുറത്തുവന്ന പട്ടിക സൂചിക റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യ 101ാം സ്ഥാനത്താണ്. ഇന്ത്യയുടെ അയൽരാമായ പാകിസ്ഥാൻ ആകട്ടെ 92 ാം സ്ഥാനത്തുമാണ്.

ആദ്യ 18 ൽ ചൈന, കുവൈറ്റ്, ബ്രസീൽ അടക്കമുള്ള രാജ്യങ്ങള്‍ ഉള്‍പ്പെട്ടു. അതേസമയം ഇന്ത്യ 101ാം സ്ഥാനത്താണ്. ജര്‍മ്മന്‍ സംഘടനയും, ഐറിഷ് കണ്‍സേണ്‍ വേള്‍ഡ്വൈഡും ചേര്‍ന്നാണ് പ്രസ്തുത പട്ടിക തയ്യാറാക്കിയത്. 107 ഓളം രാജ്യങ്ങളുടെ പട്ടികയാണ്‌ നിലവിൽ പുറത്തുവിട്ടിരിക്കുന്നത്.

അഫ്‌ഗാനിസ്ഥാൻ, നൈജീരിയ, സൊമാലിയ, യെമൻ, അടക്കമുള്ള രാജ്യങ്ങളും മോശം പ്രകടനമാണ് ഇത്തവണയും കാഴ്ച്ച വെച്ചത്. അതേസമയം പട്ടിക പുറത്തുവന്നതിന് പിന്നാലെ നരേന്ദ്രമോഡിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കബിൽ സിബൽ രംഗത്ത് എത്തിയിട്ടുണ്ട്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button