രാജ്യത്തെ കേന്ദ്രസർക്കാർ ഗോഡൗണുകളിൽ ധാന്യം കെട്ടിക്കിടക്കുന്നു, ജനം പട്ടിണിയിൽ: മോദിക്കെതിരെ ആഞ്ഞടിച്ച് യെച്ചൂരി

ന്യൂഡൽഹി : നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസർക്കാരിന്റെ ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങൾ കെട്ടിക്കിടന്ന്‌ അവ നശിക്കുമ്പോഴാണ്‌ ഇന്ത്യയിൽ പട്ടിണി കൂടുന്നതെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.

മോദി അധികാരത്തിൽ ഏറിയപ്പോൾ ആഗോള പട്ടിണി സൂചികയിൽ രാജ്യം 55-ാം സ്ഥാനത്ത് ആയിരുന്നു. അത് 2020ൽ 94 ലേക്ക് ആകുകയും ചെയ്തു. തുടർന്ന് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ 116 രാജ്യങ്ങളിൽ ഇന്ത്യ 101ആം സ്ഥാനത്തേക്ക് തള്ളപ്പെട്ടു ഇത് അങ്ങേയറ്റം ലജ്ജാകരമാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

രാജ്യത്ത് പട്ടിണിയിലായ എല്ലാവർക്കും കേന്ദ്ര സർക്കാർ സൗജന്യമായിമായി തന്നെ ഭക്ഷ്യധാന്യം നൽകണമെന്നും യെച്ചൂരി പറഞ്ഞു. അതേസമയം കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമായി കോൺഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button