fbpx

ദളിത് വിദ്യാര്‍ഥിനിക്ക് ഫീസടക്കാൻ പണമില്ലാത്തതിനാൽ IIT അഡ്മിഷൻ നിഷേധിച്ചു; സ്വന്തം കൈയിൽ നിന്ന് ഫീസടച്ച് ഹൈക്കോടതി ജഡ്ജ്‌ ; രാജ്യത്തിന് മാതൃകയായ ജഡ്ജിന് സോഷ്യൽ മീഡിയയിൽ കൈയ്യടി

അലഹബാദ്: ഐഐടി അഡ്മിഷന് ഫീസ് കെട്ടി വയ്ക്കാകൻ പണമില്ലാതിരുന്ന ദളിത് വിദ്യാര്‍ഥിനിക്ക് ഫീസടക്കാനുള്ള തുക സ്വന്തം കൈയിൽ നിന്ന് നൽകി മാത്യകയായി ജഡ്ജ്‌. അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജ്‌ ദിനേശ് കുമാർ സിങാണ് ഇത്തരം ഒരു മാത്യക കാട്ടിയത്.

സാമ്പത്തിക പ്രയാസം കാരണമാണ് വിദ്യാർത്ഥിക്ക് നിശ്ചിത സമയത്ത് ഫീസടക്കാനാകാത്തത്. തുടർന്ന് വാരണസി ഐഐടി ഫീസ് അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പ്രവേശനം തടയുകയായിരുന്നു. തുടർന്ന് കോടതിയിൽ പോകുകയും വിദ്യാർഥിനിക്ക് എത്രയും വേഗം തന്നെ പ്രവേശനം നൽകാൻ കോടതി വിധി പറയുകയായിരുന്നു .

പെൺകുട്ടിയുടെ കുടുംബത്തിന്റെ അവസ്ഥ കണ്ട് ഫീസ് അടക്കാനുള്ള 15,000 പ്രസ്തുത കേസിൽ കേസിൽ വിധി പറഞ്ഞ ദിനേശ്കുമാർ സിങ് എന്ന ന്യായാധിപൻ തന്നെ നൽകുമെന്ന് അറിയിക്കുകയായിരുന്നു. കോടതിയുടെ സമയം അവസാനിച്ചതിന് പിന്നാലെ ജഡ്ജ് ഐഐടിക്ക് തുക കൈമാറുകയായിരുന്നു.

പഠനത്തിൽ മിടുക്കിയായ കുട്ടിക്ക് ജെഇഇ പരീക്ഷയിൽ 92.77 % മാർക്ക് ലഭിച്ചിരുന്നു. അത്കൂടാതെ ഒക്ടോബർ മാസം നടന്ന ജെ.ഇ.ഇയിൽ എസ്സി വിഭാഗത്തിലു. വിദ്യാർഥിനിക്ക് 1469ാം റാങ്ക് ലഭിച്ചിരുന്നു. തുടർന്ന് ഐഐടി BHU വാരണസിയിൽ ( മാത്തമാറ്റിക്‌സ് & കമ്പ്യൂട്ടിങ്ങിന് Batchelor and master off technology ഡിഗ്രിയിൽ ) സീറ്റ് ലഭിക്കുകയും ചെയ്തു.

തുടർന്ന് അസുഖ ബാധിതനായ കുട്ടിയുടെ പിതാവിന് ആഴ്ചയിൽ രണ്ടുദിവസം ഡയാലിസിസ് നടത്തേണ്ടതായി വരുകയും, കോവിഡ് മൂലം ജോലിക്ക് പോകാൻ കഴിയാതെ വരുകയും ചെയ്തു. ഇതേ തുടർന്ന് ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം വിദ്യാർഥിക്ക് ലാസ്റ്റ് ഡേറ്റിലും പ്രവേശനഫീസായ 15,000 അടക്കാൻ സാധിക്കാതെ വന്നത്. തുടർന്ന് തന്റെ സ്വപ്നമായ ഐഐടിയിൽ അഡ്മിഷൻ ലഭിക്കാതെ പോകുകായായിരുന്നു.

തുടർന്ന് പെൺകുട്ടിയും അച്ഛനും ജോയിന്റ് സീറ്റലൊക്കേഷൻ അതോറിറ്റിക്കുമ്പാകെ ഫീസ് അടക്കാൻ പലപ്രാവശ്യം സമയം കൂടുതൽ വേണമെന്ന് ചൂണ്ടിക്കാട്ടി കത്ത് അയക്കുകയായിരുന്നു തുടർന്ന് ഇതിന് മറുപടിയൊന്നും തന്നെ ലഭിച്ചിരുന്നില്ല.

തുടർന്നാണ് സീറ്റ് നിഷേധിച്ച സംഭവത്തിൽ പെൺകുട്ടി ചിലരുടെ സഹായത്തോടെ കോടതിയിൽ ഹർജി നൽകിയത്. തുടർന്ന് കോടതിയിൽ പെൺകുട്ടിയുടേയും കുടുംബത്തിന്റേയും ബുദ്ധിമുട്ടുകൾ ചോദിച്ച് അറിയുകയും.

തുടർന്ന് പെൺകുട്ടിയുടെ സ്വപ്‌നം സാക്ഷാത്കാരിക്കാനായി കോടതി ജഡ്ജി തന്നെ പഠനത്തിന് നൽകേണ്ട ഫീസാശ 15,000 നൽകുകയായിരുന്നു. സീറ്റുകൾ ഒന്നിലും ഒഴിവില്ലെങ്കിൽ ജെഎസ്എയും, ഐ.ഐ.ടിയും ചേർന്നുകൊണ്ട് സൂപ്പർന്യൂമറി സീറ്റുകൾ സൃഷ്ടിച്ച് പെൺകുട്ടിക്ക് പ്രവേശനം കൊടുക്കണമെന്ന് ഉത്തരവ് ഇടുകയും ചെയ്തു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button