
ന്യൂഡൽഹി: എംപിമാരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ നിലപാട് വ്യക്തമാക്കി ഇടത് എംപിമാർ. മാപ്പ് പറയാൻ ഞങ്ങൾ സവർക്കർ അല്ലേന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. മുട്ട് കുത്തി 3 മാപ്പ് അപേക്ഷ എഴുതി പാരമ്പര്യം ഞങ്ങളുടേത് അല്ലെന്നും ബിജെപിയെ അദ്ദേഹം ഓർമിപ്പിച്ചു.
യാതൊരു കാരണവശാലും തങ്ങൾ മാപ്പ് പറയില്ലെന്ന് എളമരം കരീമും ബിനോയ് വിശ്വവും ചൂണ്ടിക്കാട്ടി. അതേസമയം സഭയിൽ ബഹളം ഉണ്ടാക്കിയവരുടെ കൂട്ടത്തിൽ സിപിഎം നേതാവ് എളമരം കരീമിന്റെ പേര് ഇല്ലെന്ന് ജോൺ ബ്രിട്ടാസ് എം പി പ്രതികരിച്ചു. പിന്നെ എങ്ങനെയാണ് ഇത്തരം ഒരു നടപടി ഉണ്ടായെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ബ്രിട്ടാസിന്റെ ആരോപണത്തോട് പ്രതികരികാൻ ഭരണപക്ഷ എംപിമാർ തയ്യാറായില്ല. സസ്പെൻഡ് ചെയ്ത എല്ലാ എംപിമാരും നാളെ മുതൽ രാജ്യസഭയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എംപിമാർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.