വീണ്ടും ഇരുട്ടടി ; പാചകവാതക വില കുത്തനെ കൂട്ടി കൊള്ള തുടരുന്നു

ന്യൂഡൽഹി: പാചകവാതകത്തിന്റെ വില രാജ്യത്ത് കുത്തനെകൂട്ടി. വില കുത്തനെകൂട്ടിയത്വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ ആണ്. സിലിണ്ടർ ഒന്നിന് വർധിച്ചത് 101 രൂപയാണ്. ഇന്ന് അർദ്ധരാത്രിയോടെ പുതുക്കിയ ഗ്യാസ് വില 2096 ആയി വർധിച്ചു.

കഴിഞ്ഞ മാസം ആദ്യവും ഗ്യാസ് വില രാജ്യത്ത് വർധിപ്പിച്ചിരുന്നു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 266 രൂപയാണ് കൂട്ടിയത്. ഇതിന് തൊട്ടുപിന്നാലെ പുതിയ വില വർധനവും.

അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞുവരുമ്പോഴും. രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ യാതൊരു കുറവും വന്നിട്ടില്ല.

അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിൽ വില നേരിയതോതിൽ കൂടുമ്പോഴും പെട്രോൾ ഡീസൽ വില രാജ്യത്ത് എണ്ണക്കമ്പനികൾ ഉയർത്തിയിരുന്നു. എന്നാൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും ഇന്ധനവില ഒറ്റ പൈസ പോലും ഈ കമ്പനികൾ കുറച്ചിട്ടില്ല.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button