
ചണ്ഡീഗഡ്: നടിയും ബിജെപി അനുഭാവിയുമായ കങ്കണയുടെ വാഹനം വളഞ്ഞ് കർഷകർ. കിരാത്പുറിലെ ഹൈവേയിലാണ് കർഷകരുടെ പ്രതിഷേധം നടന്നത്.
കൂട്ടാമായഞത്തിയ കർഷകർ നടിയുടെ കാർ വളയുകയായിരുന്നു. പ്രതിഷേധം കനത്തതോടെ പോലീസെത്തി പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് നീക്കി..
കർഷക സമരത്തെ രൂക്ഷമായി നടി മുൻപ് പരിഹസിച്ചിരുന്നു. തുടർന്ന് സോഷ്യൽ മീഡിയ അടക്കം രൂക്ഷമായി നടിയെ മുൻപ് വിമർശിക്കുകയും ചെയ്തിരുന്നു. തുടർന്ന്തനിക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കങ്കണ പോലീസിന് പരാതി നൽകിയിരുന്നു.
എന്നാൽ കർഷകരുടെ ഇത്തരം ഭീഷണി കണ്ട് ഭയക്കുന്നില്ലെന്നും ഇന്ത്യക്കെതിരായി ഗൂഡാലോചന നടത്തുന്ന ആളുകൾക്കതിരെ ഇനിയും താൻ പ്രതികരിക്കുമെന്നും കങ്കണ വ്യക്തതമാക്കി.