
ന്യൂദല്‍ഹി: ദില്ലിയിൽ വായുമലിനീകരണം കുത്തനെ കൂടുമ്പോൾ സുപ്രീംകോടതിയിൽ വിചിത്രമായ വാദവുമായി യുപി ഗവൺമെന്റ്. വായുമലിനീകരണത്തിന് ഉള്ള കാരണം പാക്കിസ്ഥാനാണെന്നാണ് ഉത്തർപ്രദേശ് ഗവൺമെന്റ് കോടതിയെ അറിയിച്ചത്.
യുപിയിൽ നിന്നുളള മലിനവായു ദില്ലിയിലേക്ക് അല്ല വീശുന്നത്, കാറ്റ് താഴോട്ടാണ് വീശി പൊകുന്നതെന്നും യുപി ഗവൺമെന്റിനായി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിൽ നിന്നുമാണ് ദില്ലിയിലേക്ക് മലിനവായു വരുന്നതെന്ന വാദത്തിൽ യുപി സർക്കാർ ഉറച്ചു നിന്നു.
ജസ്റ്റിസ് രമണയുടെ ബെഞ്ച് ദില്ലി വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് യുപി സര്‍ക്കാർ ഇത്തരമൊരു വാദമുയർത്തിയത്.
മലിനീകരണത്തിന് കാരണം യുപിയിൽ നിന്നുളള ഫാക്ടറികൾ അല്ലെന്നും. അതിനാൽ വ്യവസായശാലകൾ പൂട്ടുന്നത് യുപിയിലെ, പാൽ കരിമ്പ് വ്യവസായത്തെ ബാധിക്കുമെന്ന്. ഉത്തർപ്രദേശ് സര്‍ക്കാരിനായി ഹാജരായ അഭിഭാഷകൻ പറഞ്ഞു. എന്നാല്‍ യുവതിയുടെ വാദത്തിനെതിരെ പരോക്ഷ വിമർശനവുമായി ജസ്റ്റിസും രംഗത്തെത്തി.
പാകിസ്ഥാനില്‍ നിന്ന് മലിനീകരണവായു വരുന്നതിനാൽ അവിടുത്തെ വ്യവസായ ഫാക്ടറികളുടെയെല്ലാം പ്രവര്‍ത്തനം റദ്ദാക്കണം എന്നാണോ യുപി സർക്കാർ ആവശ്യപ്പെടുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു.